പ്രിയമുള്ളവരെ..
എല്ലാവര്ക്കും ആശംസകള്‍..
ബൂലോകത്തില്‍ തുടക്കക്കാരനായ എനിക്കു നിങ്ങള്‍ തന്ന എല്ലാ പ്രോത്സാഹനങ്ങള്‍ക്കും ഹ്രുദയത്തിന്റെ ഭാഷയില്‍ ആദ്യം തന്നെ നന്ദി പറയുന്നു..
എല്ലാവര്ക്കും ആശംസകള്‍..
ബൂലോകത്തില്‍ തുടക്കക്കാരനായ എനിക്കു നിങ്ങള്‍ തന്ന എല്ലാ പ്രോത്സാഹനങ്ങള്‍ക്കും ഹ്രുദയത്തിന്റെ ഭാഷയില്‍ ആദ്യം തന്നെ നന്ദി പറയുന്നു..
വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പുതിയ പുതിയ പൊസ്റ്റുകള്‍ ഇടാന്‍ എനിക്കു പ്രചോദനം നല്കുന്നു.
ഈ ‘ബ്ലോഗ്’ എന്ന മാധ്യമത്തിന്റെ ശക്തി വളരെ വലുതാണല്ലെ.?..ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ നമ്മള് എഴുതുന്നതു വായിക്കുന്നു, അഭിപ്രായങ്ങള്‍ പറയുന്നു,...അതൊക്കെ വായിക്കുമ്പോള്‍ മനസ്സിനു നല്ല സുഖം തോന്നുന്നു.
ഈ ‘ബ്ലോഗ്’ എന്ന മാധ്യമത്തെ എങ്ങനെ നമ്മുടെ അറിവു വര്‍ദ്ധിപ്പിക്കാനുള്ള ഒരു ഉപകരണം ആക്കാം എന്ന ചിന്തയുടെ പ്രതിഫലനം ആണു ഞാന്‍ ഇന്നു തുടങ്ങിയ എന്റെ പുതിയ ബ്ലോഗ്. ഇത് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ദിവസവും പുതിയ അഞ്ച് ഇംഗ്ലീഷ് വാക്കുകളും (തീര്‍ച്ചയായും ഒരാള്‍ക്കു പുതിയതെന്നു തോന്നുന്നവ മറ്റുള്ളവര്‍ക്കു പുതിയതായി തോന്നണമെന്നില്ല) അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ് (ഈശ്വരന് ആരോഗ്യവും സമയവും നല്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു) .ദിവസവും കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും എല്ലാവര്ക്കും കമെന്റുകളിലൂടെ നല്‍കാവുന്നതാണ്,അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും നല്‍കാവുന്നതാണ്. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്നാണ് എന്റെ പ്രതീക്ഷ. കുറച്ചു നാളുകള്‍ക്കു ശേഷം ഈ ബ്ലോഗില്‍ കുറെ നല്ല ഇംഗ്ലീഷ് വാക്കുകള്‍ ഉണ്ടാകും.
പിന്നെ, ഇവനാരെടാ ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ എന്നൊന്നും ആരും വിചാരിക്കരുതു കേട്ടൊ. ഈ ലോകത്തിലെ തന്നെ ഏറ്റവും കുറവു
vocabulary ഉള്ള പത്തു പേരെ എടുത്താല്‍ അതില്‍ ഞാനും ഉണ്ടാവും എന്നുറപ്പാണ്. പണ്ടൊക്കെ ഡയറിയില്‍ പുതിയ വാക്കുകള്‍ കുറിച്ചു വെക്കുമായിരുന്നു. പക്ഷെ ആ ശീലങ്ങളൊക്കെ പെട്ടെന്നു തന്നെ നിന്നു പോയി. ഈ ബ്ലോഗില്‍ അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നതാണ്. നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു.
പുതിയ ബ്ലോഗിന്റെ ലിങ്ക് ഇതാ...
http://fivewordsperday.blogspot.com/
ഒരിക്കല്‍ കൂടി എല്ലാവര്ക്കും ആശംസകള്‍..
ഒത്തിരി ഒത്തിരി സ്നേഹത്തൊടെ
(പൊട്ടിച്ചിരി പരമു)
(പൊട്ടിച്ചിരി പരമു)