Showing posts with label കവിതകള്‍. Show all posts
Showing posts with label കവിതകള്‍. Show all posts
Thursday, March 25, 2010
Wednesday, March 24, 2010
പ്രാര്‍ത്ഥന എന്നും നിനക്കായ് മാത്രം
എന്നുള്ളില്‍ പൂക്കുന്ന സുന്ദര പുഷ്പങ്ങള്‍ക്കെന്നും
നിന്‍ ഗന്ധമായിരുന്നു
എന്‍ കൈയാല്‍ തീര്‍ക്കുന്ന ചിത്രങ്ങള്‍ക്കൊക്കെയും
നിന്‍ മുഖ ഛയയും ആയിരുന്നു
എങ്കിലും എന്തെ നീ വന്നതില്ല
എന്‍റെ ജീവന്‍റെ താളമായ് തീരുവാനായ്
കാലം കഴുത്തറത്തിട്ടോരെന് സ്വപ്‌നങ്ങള്‍
കോര്‍ത്തു വെച്ചു ഞാനെന്‍ ഹൃത്തടത്തില്‍
പ്രാണന്റെ ചില്ലകള്‍ ഊര്‍ന്നു വീഴുമ്പോഴും
പ്രാര്‍ത്ഥന എന്നും നിനക്കായ് മാത്രം
പാതിയില്‍ കൈ വിട്ടു പോകുന്ന നേരത്തും
പ്രേമം ഞാന്‍ കണ്ടു നിന്‍ കണ്ണുകളില്‍
ഇറുകി അടഞ്ഞൊരാ കണ്ണില്‍ നിന്നായിരം
നിറമുള്ള മോഹങ്ങള്‍ വീണുടഞ്ഞു
നിന്‍ ഗന്ധമായിരുന്നു
എന്‍ കൈയാല്‍ തീര്‍ക്കുന്ന ചിത്രങ്ങള്‍ക്കൊക്കെയും
നിന്‍ മുഖ ഛയയും ആയിരുന്നു
എങ്കിലും എന്തെ നീ വന്നതില്ല
എന്‍റെ ജീവന്‍റെ താളമായ് തീരുവാനായ്
കാലം കഴുത്തറത്തിട്ടോരെന് സ്വപ്‌നങ്ങള്‍
കോര്‍ത്തു വെച്ചു ഞാനെന്‍ ഹൃത്തടത്തില്‍
പ്രാണന്റെ ചില്ലകള്‍ ഊര്‍ന്നു വീഴുമ്പോഴും
പ്രാര്‍ത്ഥന എന്നും നിനക്കായ് മാത്രം
പാതിയില്‍ കൈ വിട്ടു പോകുന്ന നേരത്തും
പ്രേമം ഞാന്‍ കണ്ടു നിന്‍ കണ്ണുകളില്‍
ഇറുകി അടഞ്ഞൊരാ കണ്ണില്‍ നിന്നായിരം
നിറമുള്ള മോഹങ്ങള്‍ വീണുടഞ്ഞു
Subscribe to:
Posts (Atom)