Saturday, March 27, 2010
ഇംഗ്ലീഷ് മൂട്ട കടിച്ചപ്പോള്‍....
ഞാന്‍ നഗരത്തിലെ ഒരു കോളേജില്‍ ജോലിക്ക് ചേര്‍ന്ന സമയം ...
ഇവിടെ എല്ലാരും ഭയങ്കര ഇംഗ്ലീഷ് ....തൊട്ടതിനും പിടിച്ചതിനും ഒക്കെ ഇംഗ്ലീഷ്...
ജോയിന്‍ ചെയ്തു കഴിഞ്ഞിട്ട് ഞാന്‍ വെറുതെ ക്യാമ്പസ് ഒന്ന് കാണാല്ലോ എന്ന് കരുതി ചുമ്മാ നടക്കാനിറങ്ങി.. അവിടെയും ഇവിടെയും ഒക്കെയായി കുട്ടികള്‍ വര്‍ത്താനം പറയുന്നു ....ഞാന്‍ നടക്കുന്നതിനിടയില്‍ അവരുടെ സംസാരം ശ്രദ്ധിച്ചു ...ഹോ ....ഈ പിള്ളേരൊക്കെ എന്തോരിന്ഗ്ലിഷാ
അതും പറയുന്നതോ.. ഒരുമാതിരി മാലപടക്കത്തിന് തീ പിടിച്ചപോലെയും ..കത്പിട്കട്പിടോന്നു ..ഇടയ്ക്കിടയ്ക്ക് അവര്‍ പോട്ടിചിരിക്കുന്നുമുണ്ട് ....തമാശ കേട്ടിട്ടാവും .
ഇംഗ്ലീഷില്‍ അവര്‍ തമാശ പറയുന്നു .....ദൈവമേ ... -- ഇവന്മാരെയനല്ലോ ഞാന്‍ പഠിപ്പിക്കേണ്ടത് എന്നോര്‍ത്തപ്പോ എന്റെ അടിവയറ്റില്‍ നിന്നും തീ കാളി .....
എന്റെ ഇംഗ്ലീഷും ലവന്മാര്‍ പറഞ്ഞ ഇംഗ്ലീഷും തമ്മില്‍ ഞാന്‍ ഒന്ന് compare ചെയ്തു നോക്കി ..
അവിടെ നിന്നും ഓടി രക്ഷപെട്ടാലോ എന്ന് വരെ എനിക്ക് തോന്നി .. .വരുന്നന്തു വരട്ടെ എന്ന് കരുതി ഞാന്‍ സ്റ്റാഫ് റൂമിലെത്തി .....അപ്പോഴും ചിന്ത മറ്റൊന്നും ആയിരുന്നില്ല ...2 ദിവസം കഴിഞ്ഞാല്‍ ഞാന്‍ ക്ലാസ്സ് എടുക്കണം ...അതിനുള്ളില്‍ english ശരിയാക്കിയെടുക്കണം എന്നൊക്കെ ഉറച്ച തീരുമാനം എടുത്തു തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനും നോക്കി ഇങ്ങനെ ഇരിക്കുന്ന സമയം ഒരു വിളി കേട്ടു...
"സര്‍..excuse me "
ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി .
("excuse me" എന്നത് അങ്ങനെയും ഉച്ചരിക്കം എന്ന് അന്നാണ് എനിക്ക് മനസ്സിലായത് .. TV റിമോട്ടില്‍ ചാനല്‍ മാറ്റി കളിക്കുമ്പോള്‍ കാണുന്ന HBO,Star Movies എന്നിവിടങ്ങളില്‍ ഈ ശബ്ദം ഞാന്‍ മുമ്പും കേട്ടിട്ടുണ്ട് ) ..
അതാ ഒരു 4-5 students (2 ആണ്‍കുട്ടികള്‍ , 3 പെണ്‍കുട്ടികള്‍) എന്‍റെ മുഖത്ത് നോക്കി സ്റ്റാഫ് റൂമിന്റെ വാതിക്കല്‍ നില്‍ക്കുന്നു..
"എസ്....come inside"
വല്യ കുഴപ്പമില്ലാതെ ഞാന്‍ പറഞ്ഞൊപ്പിച്ചു ....
അവര്‍ സ്റ്റാഫ് റൂമിന്റെ വാതിലില്‍ നിന്നും എന്‍റെ സീറ്റ് ലക്ഷ്യമാക്കി നടന്നടുക്കുന്നു ..ഈ സമയം എന്‍റെ ഹൃദയമിടിപ്പ് കൂടി .
"ഈശ്വരാ.. ഇവരെന്തിനായിരിക്കും വരുന്നത് ... എന്താണ് പറയാന്‍ പോവുന്നത് ....എന്തേലും പറഞ്ഞാല്‍ അത് ഇംഗ്ലീഷില്‍ ആയിരിക്കും അത് ഉറപ്പാണ് ..കാരണം അവരുടെ ഡ്രസ്സ് അങ്ങനത്തെ ആണ്..ആണ്‍-പെന്‍ ഭേദമന്യേ "കുനിഞ്ഞാല്‍ കീറുന്ന" ജീന്‍സും ,T -ഷര്‍ട്ടും ..ഇങ്ങനെ ഡ്രസ്സ് ചെയ്യുന്നവര്‍ എന്തായാലും ഇംഗ്ലീഷ് മാത്രമേ പറയു .....എന്‍റെ സീറ്റ് സ്റ്റാഫ് റൂമില്‍ കുറെ കൂടെ ദൂരെ ആയിരുന്നെങ്ങില്‍ എന്ന് ഞാന്‍ ആശിച്ചു പോയ നിമിഷം ... "
അവര്‍ അടുത്തെത്തി കഴിഞ്ഞു ...
എന്‍റെ സീറ്റ് നു ചുറ്റുമായി അവര്‍ നിന്നു...
അതില്‍ ഒരു ആജാനുബാഹു ഉണ്ടാരുന്നു ...അമിതാബ് ബച്ചന്‍ കാല് തൊട്ടു തൊഴും അവനെ കണ്ടാല്‍ ...നീളം മാത്രമല്ല ..നല്ല വീതീം ...എന്തായാലും അവന്റെ ജീന്‍സിന്റെ ഷേപ്പ് എനിക്ക് നല്ല ഓര്‍മയുണ്ട് ...അക്ഷരാര്തത്ത്തില്‍ അതൊരു ചോര്‍പ്പ് പോലെ ആയിരുന്നു ...
ലവന്‍ കുറച്ചു മുന്നോട്ടു വന്നിട്ട് ഒരു ചോദ്യം
" Sir..Are you Mr. Paramu Sir"
"നോ" എന്ന് പറഞ്ഞാലോ എന്ന് ഞാന്‍ ശരിക്കും ആലോചിച്ചതാണ് ....അത് മോശമല്ലേ ....അതുകൊണ്ട് പറഞ്ഞില്ല ..
"എസ്...ടെല്‍ മി "
"Sir . HOD told that hereafter you will be our class in-charge."
ഏതോ ഹോളിവുഡ് സിനിമേടെ ഡബ്ബിംഗ് ചെയ്യുന്നപോലെ ആ ഹിടുംബന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു...
".....ya..i will be your class in-charge." (ya എന്ന് ഉപയോഗിച്ചാല്‍ നമ്മുടെ english അപാരം ആണ് എന്ന് മറ്റുള്ളവര്‍ കരുതും എന്നായിരുന്നു എന്‍റെ അന്നുള്ള വിചാരം )
വേറെ എന്തെങ്ങിലും ഒക്കെ പറയണമെന്നുണ്ടാരുന്നു. പക്ഷെ ഞാന്‍ റിസ്ക് എടുത്തില്ല .
"Sir..we came to inform you about one issue in our class. There are lot of 'ടെര്മിട്സ് ' in our classroom chairs. it's too difficult to sit there..please do something sir"
ഇത് പറഞ്ഞു തീര്‍ത്തിട്ടു അവരെല്ലാം എന്‍റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
ഞാന്‍ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല....കാരണം എന്താന്നോ ....ലവന്‍ പറഞ്ഞ എല്ലാം മനസ്സിലായി ..
.ഒന്നൊഴിച്ച് ..ആ 'lot ഓഫ്' കഴിഞ്ഞു പറഞ്ഞത് ..."ടെ" എന്ന് കേട്ടു ..പിന്നെ 'സ് സ്' എന്നുള്ള കുറച്ചു സാധനങ്ങളും കേട്ടു ..
.വല്ല ഇംഗ്ലീഷ് മീഡിയത്തിലും പഠിച്ചാല്‍ മതിയാരുന്നു.. ഞാന്‍ എല്ലാ ദൈവങ്ങളേം വിളിച്ചു.. അതെന്താ അവന്‍ പറഞ്ഞത് ..ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി ..കസേരകളില്‍ എന്തോ ഒരു സാധനം ഉണ്ട് ..അതുകൊണ്ട് അവര്‍ക്ക് ശരിക്കിരിക്കാന്‍ പറ്റുന്നില്ല...ആ സാധനം കൂര്‍ത്ത ആണി വല്ലോം ആയിരിക്കുമോ ...ഇനി മൂട്ട ആയിരിക്കുമോ ..ഇങ്ങനെ പലവിധ ചിന്തകള്‍ എന്‍റെ മനസ്സില്‍ കൂടി പോയി ..ഇതുങ്ങള് ഒന്ന് പോയിരുന്നെങ്ങില്‍ അറിയാവുന്ന സ്പെല്ലിംഗ് വെച്ച് എങ്ങേനെലും സെര്‍ച്ച് ചെയ്തു meaning കണ്ടുപിടിക്കാമായിരുന്നു ... അവര്‍ പോകുന്നുമില്ല .....
എന്തായാലും ഇതൊന്നും വെളിയില്‍ കാണിക്കാതെ ഞാന്‍ ഗമയില്‍ തന്നെ പറഞ്ഞു ..
"ok..i will inform to office ..they will check" .
'ഓക്കേ സര്‍ ' എന്ന് പറഞ്ഞിട്ട് എല്ലാരും പിരിഞ്ഞു പോയി ....
അവര്‍ പോയ ഉടന്‍ തന്നെ ഞാന്‍ എന്തൊക്കെയോ സ്പെല്ലിംഗ് വെച്ച് dictionary-il സെര്‍ച്ച് ചെയ്യാന്‍ തുടങ്ങി..
ആ വാക്ക് ശരിക്ക് കേട്ടുപോലുമില്ല ....പിന്നെങ്ങനെ ശരിക്കുള്ള സ്പെല്ലിംഗ് അറിയും ...
"termorous,tumerous...' അങ്ങനെ പല പല സ്പെല്ലിംഗ് -കള്‍ ഞാന്‍ നോക്കി..
പത്താം ക്ലാസ്സ് കഴിഞ്ഞു നേരിട്ട് ഡിപ്ലോമ ക്ക് പോകാതെ പ്ലസ് ടു പഠിക്കാന്‍ പോയിരുന്ണേല്‍ കുറച്ചു കൂടി ഇംഗ്ലീഷ് വാക്കുകള്‍ പരിചയം വന്നേനെ എന്ന് ഞാന്‍ ചിന്തിച്ചു ...
എന്തായാലും ഞാന്‍ അത് എന്താണെന്നു പെട്ടെന്ന് കണ്ടു പിടിച്ചേ പറ്റു..എന്നിട് ഓഫീസില്‍ പറയണം ....
ആരോടും ചോദിക്കാനും പറ്റില്ല ..മാനം പോകും..
അവസാനം ഗൂഗിള്‍ ന്റെ സഹായം തേടി ...എന്തൊക്കെയോ ടൈപ്പ് ചെയ്തു..സെര്‍ച്ച് ചെയ്തു ..
അവസാനം അത് എനിക്ക് മനസ്സിലായി.."TERMITES'' ...നമ്മുടെ 'ചിതല്‍' ...ചിത്രങ്ങള്‍ സഹിതം ഞാന്‍ കണ്ടു .
ജീവിതം തിരിച്ചു കിട്ടിയ സന്തോഷം തോന്നി എനിക്ക് അപ്പോള്‍ ....പെട്ടെന്ന് തന്നെ ഓഫീസില്‍ പോയി ഒരു സര്‍ നോട് കാര്യം പറഞ്ഞു..ഇംഗ്ലീഷില്‍ തന്നെയാണ് ഞാന്‍ പറഞ്ഞത് ..ആ സര്‍ നു പെട്ടെന്ന് തന്നെ കാര്യം മനസ്സിലായി. ....ഞാന്‍ ഒന്നുമല്ല എന്ന് എനിക്കപ്പോള്‍ തോന്നി ..ഞാന്‍ സ്റ്റാഫ് റൂമിലേക്ക് തിരിച്ചു നടന്നു .....എന്‍റെ കുട്ടികളെ ഞാന്‍ എന്തായാലും ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ചേര്‍ക്കു എന്ന തീരുമാനത്തോടെ..
(ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍)
Subscribe to:
Post Comments (Atom)
നന്നായിട്ടുണ്ട്,ചിരിപ്പിച്ചു.എന്തായാലും മലയാളം മീഡിയത്തില്‍ പഠിച്ചു ഇങ്ങിനെയുള്ള കോളേജുകളില്‍ അധ്യാപകനായി എത്താന്‍ കഴിഞ്ഞതില്‍ നിന്നും മലയാളം മീഡിയം അത്ര മോശമല്ല എന്ന് മനസ്സിലായി.മലയാളം മീഡിയത്തില്‍ പഠിച്ച എന്‍റെയും അവസ്ഥ ഇങ്ങിനെയൊക്കെ തന്നെയാണ് ,സായിപ്പിന്‍റെ കമ്പനിയില്‍ പണിയെടുക്കുന്നെങ്കിലും ഇപ്പോഴും ഈസും വാസും ഒക്കെ തന്നെയാണ് പ്രശ്നം.ചൂടുള്ള കിഴങ്ങ് വായിലിട്ട മാതിരി ഉള്ള സംസാരം കേട്ടാല്‍ ഓടി രക്ഷപെട്ടാലോ എന്നാലോചിക്കും.
ReplyDeleteപോസ്റ്റ് കലക്കി.
ഷാജി ഖത്തര്‍.
@ഷാജി.കെ
ReplyDeleteആദ്യമായി വന്നതിനും കമന്റ് എഴുതിയതിനും ഒരായിരം നന്ദി ...മലയാളം മീഡിയം ഒരിക്കലും മോശമല്ല ...പക്ഷെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ശരിക്കും വിഷമം വന്നു പോകും ...."ചൂടുള്ള കിഴങ്ങ് വായിലിട്ട മാതിരി ഉള്ള സംസാരം കേട്ടാല്‍"..ഉപമ കലക്കി കേട്ടോ ...വീണ്ടും ഇവിടെ വരും എന്ന പ്രതീക്ഷയോടെ ...
@ബിനോയ്//HariNav
ReplyDeleteവന്നതിനു നന്ദി.. :)
പരമു...
ReplyDeleteകലക്കി കളഞ്ഞല്ലോ.. കുനിഞ്ഞാല്‍ കീറുന്ന ജീന്‍സ് അടിപൊളിയായി...
ആ സംഭവങ്ങള്‍ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു... കൊള്ളാം..
@വെള്ളത്തിലാശാന്‍
ReplyDeleteവളരെ നന്ദി ആശാനെ ..വീണ്ടും വരിക ....
നന്നായിട്ടുണ്ട്, :)
ReplyDeleteമലയാളം മീഡിയം മോശമൊന്നുമല്ല .പക്ഷെ ഈ ഇംഗ്ലീഷിന്റെ കാര്യം വരുമ്പോൾ അല്പം പരുങ്ങലിലാകും അത്രേയുള്ളൂ .കൊള്ളാം ഈ ഇംഗ്ലീഷ് മൂട്ട കടി
ReplyDeleteകടിച്ചത് അംഗ്രേസി മൂട്ടയാണേലും ചൊറിച്ചല് വരണത് മലയാളത്തില്‍ തന്യാവും...അല്ലേ പരമ്വേ...ആഖ്യാനം കൊള്ളാം,ആശംസകള്‍.
ReplyDelete@ജീവി കരിവെള്ളൂര്‍
ReplyDeleteതീര്‍ച്ചയായും മലയാളം മീഡിയം നല്ലതുതന്നെ ....പക്ഷെ ഇംഗ്ലീഷും വേണം ...വളരെ നന്ദി ജീവി കരിവെള്ളൂര്..വീണ്ടും വരിക ......
@ഒരു നുറുങ്ങ്ചൊറിച്ചല് വരണത് മലയാളത്തില്‍ തന്നെ .ഹഹ .വളരെ നന്ദി .വീണ്ടും വരിക .
ReplyDeletegood
ReplyDeleteഏയ്, മലയാളം മീഡിയം ഒട്ടും മോശമല്ല.. മലയാളം മീഡിയത്തില്‍ പഠിച്ചിട്ടല്ലേ ഞാനൊക്കെ ഈ നില (ഗതി) യിലായത് ... :)
ReplyDeleteപോസ്റ്റ് കലക്കി..
നല്ല അവതരണം കേട്ടോ.
ReplyDeleteഗ്ലോബല്‍ ഭാഷയെന്ന നിലയില്‍ ഇംഗ്ലീഷ് അത്യാവശ്യം തന്നെ.
ReplyDeleteപക്ഷെ നമ്മുടെ ഇംഗ്ലീഷ് മീഡിയങ്ങള്‍ ഒന്നുകില്‍ ആശാന്‍റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്തെന്നു പറയുന്ന അവസ്ഥയാ.
aided സ്കൂള്‍ ആണെങ്കില്‍ അവിടെ പഠിപ്പിക്കുന്ന വിഷയങ്ങളില്‍ മാത്രമേ ഇംഗ്ലീഷ് ഉള്ളൂ...സംസാരത്തില്‍ ഇല്ലാ..
ഇനി unaided ആണെങ്കിലോ, അവിടെ മൊത്തം ഇംഗ്ലീഷില്‍. പിള്ളേര് 'മല്യാലം'മേ പറയൂ..
ഇതിനു എന്താ പരിഹാരം..?
nalla post
ReplyDeleteനല്ല പോസ്റ്റ്.. ചിരിയും ചിന്തയും ഉണ്ട് !
ReplyDeleteസത്യം പറഞ്ഞാല്‍ termites എന്താണ് എന്ന് വായിച്ചു തീരുന്നവരേം മനസിലായില്ല !