Thursday, March 18, 2010

സുഗുണന്‍ നിഷ്കളങ്കനാണ് , നിര്‍മലനാണ്..അന്നും ഇന്നും    
 -----------------------------------------------------------------------

 .....കഥാനായകന്‍  സുഗുണന്‍ ഒരു പാവമാണ്...പരമ ശുദ്ധനാണ് ..നിഷ്കളങ്കനാണ് ....
പക്ഷെ ഒരു കുഴപ്പം മാത്രം ...പുള്ളിക്കാരനും ഫോണും തമ്മില്‍ ചേരില്ല ..മനസ്സിലായില്ല അല്ലെ.. .വ്യക്തമാക്കാം  ....
ഫോണുമായി ബന്ധപ്പെട്ടു ടിയാന്‍ എന്ത് ചെയ്താലും അത് ശുദ്ധ മണ്ടത്തരത്തിലെ കലാശിക്കൂ      ....
 .
നമ്മുടെ സുഗുണനെ വളരെ കാലത്തിനു ശേഷം ഒരു ദിവസം ഒരു സുഹൃത്ത് ലാന്‍ഡ്‌ ഫോണില്‍ വിളിച്ചു ....
ആ സുഹൃത്ത്‌ വളരെ കാര്യമായി സംസാരിച്ചു... സുഗുണനും വിട്ടുകൊടുത്തില്ല ....തകര്‍ത്തു കൊടുത്തു ....ഇപ്പൊ അവരിട്ടിരിക്കുന്ന ......വസ്ത്രങ്ങളുടെ വരെ നിറങ്ങള്‍ വരെ അവര്‍ ഷെയര്‍ ചെയ്തു...ഹോ ..എന്തൊരു സ്നേഹം..അല്ലെ...വരട്ടെ ..കഥ തീര്‍ന്നില്ല
സുഗുണന്‍ തന്റെ സ്നേഹത്തിന്റെ ആഴം കുടുതല്‍ പ്രകടിപ്പിക്കാന്‍ സുഹൃത്തിനോട്‌ അവന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചു...
അവനും സന്തോഷമായി ....ഇങ്ങനൊരു സുഹൃത്തിനെ കിട്ടിയതിനു ഞാന്‍ പുണ്യം ചെയ്യണം ...എന്നൊക്കെ മനസ്സില്‍ വിചാരിച്ചു പാവം നമ്പര്‍ കൊടുത്തു
"ഇതാ എന്റെ നമ്പര്‍ നോട്ട് ചെയ്തോളു ....9840345678"

"ഹോ ...ഇത്രേം സ്പീഡില്‍ പറയാതെടാ ..ഞാനൊന്നു നോട്ട് ചെയ്യട്ടെ ..".എന്ന് പറഞ്ഞു സുഗുണന്‍ പേനയും പേപ്പറും തപ്പാന്‍ തുടങ്ങി ...
നിര്‍ഭാഗ്യമെന്നു പറയട്ടെ......സുഗുണന്‍ തപ്പാന്‍ തുടങ്ങിയതും കറന്റ്‌ പോയതും ഒരുമിച്ചായിരുന്നു .....
സുഗുണന്‍ ഇരുട്ടിലായി.. ആകെ കുളമായി.. നമ്മുടെ   നിഷ്കളങ്കനായ സുഗുണന്‍ കുറച്ചൊക്കെ പരത്തി നോക്കി ....മെഴുകുതിരിയും തീപ്പെട്ടിയും ...ഒന്നും തടഞ്ഞില്ല .....
"ആ പോട്ടെ ..തല്‍കാലം അഡ്ജസ്റ്റ് ചെയ്യാം " എന്ന് മനസ്സില്‍ വിചാരിച്ചു പേനയും പേപ്പറും കിട്ടി എന്നാ വ്യാജേന സുഹൃത്തിനോട് പറഞ്ഞു ...
" ആ ..നമ്പര്‍ പറഞ്ജോടാ  ..ഞാന്‍ എഴുതട്ടെ "
ഇത് പറയുമ്പോ സുഗുണന്റെ കയില്‍ പേനയും ഇല്ല ഒരു തുണ്ട് പേപ്പര്‍ പോലും ഇല്ല ...ചുറ്റും കൂരിരുട്ടു മാത്രം ...
സുഗുണന് സുഹൃത്തിനോട് സത്യം പറയാമായിരുന്നു... പക്ഷെ ..നിഷ്കളങ്കന്‍ പറഞ്ഞില്ല
സുഹൃത്ത് നമ്പര്‍ പറയാന്‍  തുടങ്ങി
" 9840345678....എഴുതിയോ "
"ഇല്ലെട....9840......."
നമ്മുടെ നിര്‍മലന്‍ സുഗുണന്‍ അഭിനയിക്കുകയാണ് ..എഴുതുന്നപോലെ ...എഴുതാനുള്ള ടൈം ഗാപ് ഒക്കെ സംസാരത്തില്‍ കൊടുക്കുന്നുണ്ട്  ..
"എഴുതിയോ" ...
"ആ എഴുതി ...ബാക്കി നമ്പര്‍ പറ... "‌
( സുഗുണന്‍ "എഴുതി" എന്ന് ആധികാരികം ആയിട്ട് പറയുകയാണ് ....പാവം ആ സുഹൃത്ത്‌ )
അയാള്‍ ബാക്കി നമ്പറും പറഞ്ഞു കൊടുത്തു ...ഓരോ നമ്പര്‍ പറയുമ്പോഴും സുഗുണന്റെ echo ഉം ഉണ്ടാരുന്നു ...എഴുതുന്നുണ്ട് എന്ന് സുഹൃത്തിന് തോന്നാന്‍ ...
അവസാനം സുഹൃത്ത്‌ വീണ്ടും ചോദിച്ചു " എടാ നീ മുഴുവന്‍ എഴുതിയോ "
"പിന്നില്ലാതെ ...ഫുള്‍ എഴുതി "..സുഗുണന്‍ ഉറപ്പിച്ചു

വീണ്ടും അവര്‍ പഴയ കഥകള്‍ ഒക്കെ പറഞ്ഞു ..കുറെ ചിരിച്ചു ....ഇരുട്ടില്‍ സുഗുണന്റെ  ചിരി മാറ്റൊലി കൊണ്ടു...
സുഹൃത്തിനെ പറ്റിച്ച സന്തോഷം കൊണ്ടു ചിരി ഉച്ചത്തിലായിരുന്നു
കുറെ നേരമായി ....
സുഹൃത്തിനു എവിടെയോ പോകാന്‍ സമയം ആയി ....
"എന്നാല്‍ സുഗുണാ...ശെരി.. ഞാന്‍ പിന്നെ വിളിക്കാം...എന്നേം വിളിക്കണം "
"പിന്നെന്താ  ...വിളിക്കാതിരിക്കുമോ   ..നീ എന്റെ ജീവനല്ലേ ?" സുഗുണന്‍ ഒട്ടും കുറക്കാന്‍ പോയില്ല ...ചിരിച്ചുകൊണ്ട് തന്നെ തട്ടിവിട്ടു
"നീയെന്നാല്‍ ആ എഴുതിയ നമ്പര്‍ ഒന്നുകൂടി വായിച്ചേ..ശെരിയാണോ  എന്ന് നോക്കട്ടെ .."  
സുഗുനറെ മനസ്സില്‍ ഇടിത്തീ പോലെ ആയി ഈ ചോദ്യം ...മുഖത്തെ ചിരി 'ട്ടപ്പേ' ന്നു മാഞ്ഞു ..
"ഈശ്വര ...കുടുങ്ങി ...എല്ലാം പോയി ..."
അവന്‍ ഇങ്ങനെ ചോദിക്കും എന്ന് സ്വപ്നത്തില്‍ പോലും സുഗുണന്‍ കരുതിയില്ല ...
പക്ഷെ സുഹൃത്ത്‌ വിട്ടില്ല..
" അതൊക്കെ എഴുതിയിട്ടുന്ടെന്നെ ....എന്തിനാ പിന്നേം വായിക്കുന്നേ ?..." സുഗുണന്‍ രക്ഷ പെടാനുള്ള പഴുതുകള്‍  തേടി തുടങ്ങി ..
പക്ഷെ സുഹൃത്ത്‌ വിട്ടില്ല.. ....ഉടുമ്പ് പിടിക്കുന്ന പോലെ പിടിച്ചു
സുഗുണന്‍ വിയര്‍ത്തു ...".ഇത് ...മറ്റതു  ചവിട്ടിയ പോലെ ആയല്ലോ" എന്ന്  മനസ്സില്‍ കരുതി ...  അവസാനം  കണ്ണും പൂട്ടി സുഗുണന്‍ സത്യം പറഞ്ഞു .....സംഭവം കേട്ടപ്പോള്‍ അങ്ങേ അറ്റത്തുനിന്നും സുഹൃത്ത് ദേഷ്യത്തോടെ  ഫോണ്‍ കട്ട്‌ ചെയ്തു..
സുഹൃത്ത്‌ നമ്മുടെ പാവം സുഗുണനെ വെറുത്തു എന്ന് വേണം കരുതാന്‍ ...അല്ലെങ്കില്‍ ആ സുഹൃത്ത് സുഗുണനെ വീണ്ടും വിളിച്ചിരുന്നെനെ ....
പക്ഷെ ....സുഗുണന്‍ നിഷ്കലങ്കനാണ് , നിര്‍മലനാണ്..അന്നും ഇന്നും

4 comments:

  1. "ഇത് പറയുമ്പോ സുഗുണന്റെ കയില്‍ പേനയും ഇല്ല ഒരു തുണ്ട് പേപ്പര്‍ പോലും ഇല്ല ...ചുറ്റും കൂരിരുട്ടു മാത്രം ..."

    "പക്ഷെ സുഹൃത്ത്‌ വിട്ടില്ല.. ....ഉടുമ്പ് പിടിക്കുന്ന പോലെ പിടിച്ചു "

    ഇതുപോലെ സാധനങ്ങള്‍ ഇങ്ങോട്ട് പോരട്ടെ.. :) :)
    സുഗുണന്റെ ബാക്കി കഥകള്‍ക്കായി കാത്തിരിക്കുന്നു.. :) :)

    ReplyDelete
  2. "പിന്നില്ലാതെ ...ഫുള്‍ എഴുതി "

    ആത്മവിശ്വസതോടെയുള്ള ആ മറുപടി ..സുഗുണന്‍ തകര്‍ത്തു

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ചിലരുണ്ടിങ്ങിനെ. വെറുതെ അഭിനയിക്കുന്നവര്‍.
    വല്ല ആവശ്യവുമുണ്ടായിരുന്നോ?

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ മറക്കല്ലേ..

LinkWithin

Related Posts with Thumbnails