ജോമോന്‍റെ അബദ്ധം
-------------------------------------------------
ഞങ്ങള്‍ കുറച്ചുപേര്‍ ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി നോക്കി വരികയായിരുന്നു. ഞങ്ങളുടെ ബോസ്സിനെ പറ്റി പറഞ്ഞാല്‍ ഒത്തിരി ഉണ്ട് .....പുള്ളിക്കാരന്‍ ഭയങ്കര strict ആണ്... അതുകൊണ്ട് തന്നെ എല്ലാര്ക്കും കുറച്ചു ഭയം ഉള്ളിലുണ്ട് എന്നതാണ് സത്യം ....തിരുവായ്ക്ക് എതിര്‍ വാ ഇല്ലാത്ത അവസ്ഥ. പുള്ളിക്കാരന്‍ പറയുന്ന തീരെ നിലവാരം ഇല്ലാത്ത അവിഞ്ഞ തമാശകള്‍ കേട്ട് ചിരിക്കേണ്ട ഗതികേട് ഞങ്ങള്‍ക്ക് വന്നു.. തമാശകള്‍ മാത്രമല്ല ...എന്ത് മണ്ടത്തരം പറഞ്ഞാലും തല കുലുക്കി സമ്മതിക്കേണ്ടി വരുന്ന അവസ്ഥ ..
(പുള്ളിടെ മണ്ടത്തരത്തിന് ഒരു eg; ഭാഗവതം വായിക്കുന്ന ആളാണ് ഭാഗവതര്‍ .......എങ്ങനെ ഉണ്ട് ..ഇതാണ് range )
..പുള്ളി പറയുന്ന മണ്ടത്തരങ്ങല്കും ഹൃദയഭേടഗമായ തമാശക്കും ഞങ്ങള്‍ മത്സരിച്ചു ചിരിക്കുമായിരുന്നു.....തെറ്റിദ്ധരിക്കേണ്ട ...ചിരിവന്നിട്ടൊന്നും അല്ല....പുള്ളിക്കാരന്റെ പ്രീതി സമ്പാദിക്കുക എന്നതാണ് ലക്‌ഷ്യം ..ആരേലും ചിരിക്കുന്നില്ല എന്ന് കണ്ടാല്‍ പുള്ളി അയാളെ indirect ആയിട്ട് ചീത്ത പറയുമായിരുന്നു ..അതുകൊണ്ട് ആരും risk എടുത്തിരുന്നില്ല...
അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം ....
ഞങ്ങള്‍ എല്ലാവരും ബോസ്സിന്‍റെ കാബിനില്‍ നില്‍ക്കുന്ന സമയം ....
പതിവുപോലെ ബോസ്സ് ഞങ്ങളോട് വളരെ കഷ്ടപ്പെട്ട് തമാശകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു...
ഞങ്ങള്‍ വളരെ കഷ്ടപ്പെട്ട് ചിരിച്ചുകൊണ്ടിരിക്കുന്നു .....
പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടു ബോസ്സ് ടേബിള്‍ മുഴുവന്‍ എന്തോ തപ്പാന്‍ തുടങ്ങി ....
ഞങ്ങള്‍ക്ക് ടെന്‍ഷന്‍ ആയിത്തുടങ്ങി..
എന്ത് ചെയ്യണം എന്നറിയില്ല...ബോസ്സിനെ സഹായിക്കണോ ...അതോ ചുമ്മാ നിന്നാല്‍ മതിയോ...
പല പല ചിന്തകള്‍ ഞങ്ങളുടെ മനസ്സില്‍ കൂടെ മിന്നി മറഞ്ഞു..ആകപ്പാടെ സൈലെന്‍സ് ....
എല്ലാവരും പരസ്പരം നോക്കുന്നുണ്ട്...സംസാരിക്കാന്‍ ധൈര്യം പോര...പുള്ളി ചൂടായാലോ ....
ഇങ്ങനെ എന്ത് ചെയ്യണം എന്ന് ആലോചിച്ചു നില്‍കുംപോളാണ് ഞാന്ങ്ങലിലോരാളായ നമ്മുടെ കഥാ നായകന്‍ 'ജോമോന്‍'
മുന്നോട്ടു പോയി ബോസ്സിന്‍റെ ടേബിളില്‍ തിരയാന്‍ തുടങ്ങി ....
ഞങ്ങള്‍ പരസ്പരം നോക്കി...
'ലവന്‍ എന്താണ് തിരയുന്നത് ' എന്ന അര്‍ത്ഥത്തില്‍ ഞങ്ങള്‍ കണ്ണ് മിഴിച്ചു ....ബോസ്സിന്‍റെ പ്രീതി കൂടുതല്‍ കിട്ടാനുള്ള ശ്രമം ആണെന്ന് എല്ലാര്ക്കും മനസ്സിലായി .....എന്നാലും ......
ബോസ്സ് എന്താ തപ്പുന്നതെന്ന് പറഞ്ഞിട്ടില്ല. ..പിന്നെ ഇവന്‍ എന്ത് കോപ്പാണ് തപ്പുന്നത്... എല്ലാരും നിന്ന നിപ്പില്‍ നില്‍കുകയാണ് ...എന്താണ് കാണാതെ പോയത് എന്ന് ലവന് എങ്ങനെ അറിയാം ...എന്തായാലും ബോസ്സും അവനും കൂടി മരണ തപ്പല്‍ ആണ് ....
ബോസ്സ് എന്താണ് ഒന്നും മിണ്ടാത്തത് ...ഞാന്‍ മനസ്സില്‍ ചിന്തിച്ചു
എന്താണ് തപ്പുന്നത് എന്ന് ബോസ്സ് എന്ത് കൊണ്ടാണ് ലവനോട് ചോദിക്കാത്തത്..
പക്ഷെ ഇടയ്ക്കിടയ്ക്ക് പുള്ളികാരന്‍ ജോമോനെ നോക്കുന്നുണ്ടാരുന്നു...എന്തോ ചോദിയ്ക്കാന്‍ വരുന്നപോലെ തോന്നുമെങ്ങിലും ഒന്നും ചോദിച്ചിരുന്നില്ല ...
ലവന്‍ നിര്‍ത്തുന്ന മട്ടില്ല...ഭയങ്കര തപ്പലാണ് ....ടേബിള്‍ കഴിഞ്ഞിട്ട് അടുത്തുള്ള ഷെല്‍ഫ് ഉം അവന്‍ തപ്പാന്‍ തുടങ്ങി...
പുള്ളി അതും കാണുന്നുണ്ടായിരുന്നു.. അപ്പോഴും ഇവന്‍ എന്താണ് തപ്പുന്നത് എന്ന് ഞങ്ങള്‍ ആലോചിച്ചുകൊണ്ടിരുന്നു ....
അപ്പോളതാ നമ്മുടെ ജോമോന്‍ ഓരോ പുസ്തകങ്ങള്‍ ആയിട്ടെടുത്തു അതിനിടയില്‍ ഉണ്ടോ എന്ന് മറിച്ചു നോക്കാന്‍ തുടങ്ങി ...
ഇതു കണ്ടപ്പോള്‍ നമ്മുടെ ബോസ്സിന് പിടിച്ചു നിക്കാന്‍ പറ്റിയില്ല...
സര്‍വ ശക്തിയും എടുത്തു ദേഷ്യത്തോടെ നല്ല sound il പുള്ളിക്കാരന്‍ ജോമോനോട് ചോദിച്ചു .....
'എടൊ ...താന്‍ കുറെ നേരമായല്ലോ തപ്പുന്നു ...എന്ത് കോപ്പാ പുസ്തകത്തില്‍ തപ്പുന്നത് ?'
ഈ ചോദ്യം കേട്ടപ്പോ ഞങ്ങള്‍ക്ക് ചിരി അടക്കാന്‍ പറ്റിയില്ല..
അത്രേം നേരം പിടിച്ചു വച്ചിരുന്ന ചിരി ഞങ്ങളെല്ലാവരും എടുത്തു പുറത്തു വിട്ടു
ബോസ്സ് എന്ത് വിചാരിക്കും എന്ന് ഞങ്ങള്‍ വിചാരിച്ചേ ഇല്ല...
അത്രയ്ക്ക് ഭയങ്ങരമായിരുന്നു പുള്ളിക്കാരന്റെ ആ ചോദ്യം ...
ഞങ്ങള്‍ വളരെ നേരമായി ചോദിക്കണം എന്ന് വിചാരിച്ചിരുന്ന അതെ ചോദ്യം ....
ബോസ്സ് ആ ചോദ്യം ചോദിച്ചിട്ട് വളരെ ക്രുരമായി തന്നെ ജോമോനെ നോക്കി നിന്നു...മറുപടിക്കായി..
ഞങ്ങളുടെ ചിരി ആ ദേഷ്യത്തില്‍ പുള്ളി കേട്ടില്ല എന്ന് തോന്നുന്നു ....ഭാഗ്യം
എന്തായാലും ഞങ്ങളും അവന്റെ ഉത്തരത്തിന് വേണ്ടി കാതോര്‍ത്തിരുന്നു ...
അവന്റെ ചുണ്ടുകള്‍ പേടിയോടെ വിറക്കാന്‍ തുടങ്ങി..
"അല്ല ....സര്‍ തപ്പിയപ്പോ ..ഞാനും..."
"തനിക്കു വല്ല വട്ടും ഉണ്ടോ..." ബോസ്സിന്‍റെ ഈ ചോദ്യം ഞങ്ങള്‍ ശെരിക്കും ആഘോഷിച്ചു ....
"ലാപ്ടോപിന്റെ charger പുസ്തകത്തിനകത്ത് തപ്പുന്ന ലോകത്തെ ആദ്യ വ്യക്തിയായിരിക്കും താന്‍ " ഇതും കൂടി കേട്ടപ്പോ ഞങ്ങള്‍ക്ക് കണ്ട്രോള്‍ പോയി എന്ന് പ്രത്യേകം പറയേണ്ടല്ലോ..അപ്പോള്‍ ജോമോന്‍റെ മുഖം ഒന്ന് കനെണ്ടാതാരുന്നു ..അത് എഴുതി ഫലിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല .....ക്ഷമിക്കണം ...
"കുറെ വട്ടു പിടിച്ചവരെയാണല്ലോ എനിക്ക് ജോലിക്കാരായി കിട്ടിയത്...ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍ .." എന്ന് പറഞ്ഞു ബോസ്സ് തലയ്ക്കു കയ്യും കൊടുത്തു ഇരുന്നു....
റൂമില്‍ നിന്നും പുറത്തേക്കു പോകുമ്പോഴും ഞങ്ങളെല്ലാം ജോമോന്‍റെ മുഖത്തുനോക്കി പോട്ടിചിരിക്കുന്നുന്ടരുന്നു .....
'വെളുക്കാന്‍ തേച്ചത് പാണ്ടായി ' എന്ന് അവന്റെ മുഖം പറയുന്നുണ്ടായിരുന്നു
അപ്പോളതാ നമ്മുടെ ജോമോന്‍ ഓരോ പുസ്തകങ്ങള്‍ ആയിട്ടെടുത്തു അതിനിടയില്‍ ഉണ്ടോ എന്ന് മറിച്ചു നോക്കാന്‍ തുടങ്ങി ...
ReplyDeleteചിരിച്ചു ചിരിച്ചു ഒരു വഴിക്കായി..
എന്നാലും ഈ ജോമോനെ സമ്മതിക്കണം.. :) :)
ഈ ജോമോന്റെ ഒരു കാരിയം ....മണ്ടന്‍
ReplyDeletekolllam...jomon aalu midukkan thannnne...
ReplyDeletepaavam jomon nte karinja mugham, kadannal kuthiya pole aayi, alle ?
ReplyDeleteennalum jomon entharikum thappiyatu?
ReplyDeletehaha...jomon annu enthanu thappiyathu ennu innum aarkum ariyilla....
ReplyDeleteee jomon eppo evideyundu ................entha thappiyathennu nerittu chodikkamayirunnu..............ha ha ha ha..............
ReplyDeleteബൂലോകത്തേയ്ക്ക് സ്വാഗതം
ReplyDeleteസത്യം. വായിച്ചിട്ട് ഒരുപാട് ചിരിച്ചു.
ReplyDeleteഇത്തരം സുന്ദര മുഹൂര്‍ത്തങ്ങള്‍ ഇനിയും പകര്തുമെന്നു വിശ്വസിക്കട്ടെ.
അതിനായി അപേക്ഷ കൊടുത്തു കാത്തിരിക്കുന്നു ഞാന്‍.