Saturday, April 3, 2010

അറിയാതെ പിന്തുടരുന്നവര്‍
 നഗര മധ്യത്തിലെ ഒരു ഉയര്‍ന്ന കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ നിന്ന് അയാളുടെ ക്രൂരമായ കണ്ണുകള്‍ ബൈനോക്കുലറിലൂടെ  ആ  വി ഐ പി യുടെ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനെ സസൂഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു.അനേകം പോലീസ്സുകാരും സെക്യുരിറ്റി ഉദ്യോഗസ്ഥരും   കാറിനടുത്തുണ്ടെങ്കിലും  താന്‍ അതിവിദഗ്ദ്ധമായി കാറില്‍ ഘടിപ്പിച്ച ബോംബു കണ്ടുപിടിച്ചമട്ടില്ല.അയാള്‍ക്ക്‌ താന്‍ അംഗമായിരിക്കുന്ന തീവ്ര വാദ സംഘടനയുടെ സാങ്കേതിക  മികവിലും തനിക്കു ലഭിച്ച അന്താരാഷ്‌ട്ര  നിലവാരമുള്ള പരിശീലനത്തിലും അഭിമാനം തോന്നി .


   അയാളുടെ ലഹരിക്കറപുരണ്ട ചുണ്ടില്‍ നിന്നും ഈ ലോകത്തോടുള്ള പരിഹാസം  ക്രൂരമായ പുഞ്ചിരിയായി പുറത്ത് വന്നു .അയാള്‍  അക്ഷമയോടെ തന്റെ വാച്ചിലേക്ക്  നോക്കി .കാറില്‍ ഘടിപ്പിച്ചിരിക്കുന്ന ടൈം ബോംബിലെ കൌണ്ട്‌ 'സീറോ' ആവാന്‍ ഇനി പത്ത് നിമിഷങ്ങള്‍ മാത്രം ,അതിനുള്ളില്‍ തന്റെ ഇന്നത്തെ ഇരയായ ആ വി.ഐ.പി കാറില്‍ കയറിയിരിക്കണം .ഇതുവരെയുള്ള തന്റെ കണക്കുകൂട്ടലുകളൊന്നും പിഴയ്ക്കാത്ത ആത്മവിശ്വാസത്തോടെ അയാള്‍ വീണ്ടും തന്റെ ബൈനോകുലറില്‍ പിടിയുറപ്പിച്ചു. ചൂടുള്ള രക്തത്തിന് വേണ്ടിയുള്ള അയാളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആ വി ഐ.പി യും കൂടെ മൂന്ന് പേരും സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ കാറിന്റെ അടുത്തേക്ക് നടന്നടുക്കുന്നത്  അയാള്‍ കണ്ടു .തന്റെ ഉദ്യമം വിജയത്തിലെക്കടുക്കാന്‍ പോകുന്നു എന്ന സന്തോഷം അണപൊട്ടി ഒഴുകുമ്പോഴും ആ വി.ഐ.പി യുടെ സഹവാസം മൂലം ഇന്ന് ജീവന്‍ ബലി നല്‍കാന്‍ പോകുന്ന ആ മൂന്ന് പേരെ കാണാന്‍ അയാളുടെ മനസ് വെമ്പി .ബൈനോക്കുലറിലൂടെ അയാള്‍ ഓരോരുത്തരെയായി ശ്രദ്ധിച്ചുകൊണ്ടിരുന്നു .ഒന്നാമത്തെയാള്‍ ചെറുപ്പക്കാരന്നാണ് ,28 വയസ്സ് കാണും .അടുത്തയാള്‍ ഒരു സ്ത്രീയാണ് .അയാള്‍ ആ സ്ത്രീയുടെ രൂപം കൂടുതല്‍ വ്യക്തമാകുവാനായി ബൈനോക്കുലര്‍ സെറ്റ് ചെയ്തു .

   മുഖം വ്യക്തമായപ്പോള്‍ അയാളുടെ മനസൊന്നു പിടഞ്ഞോ ?അയാളുടെ ഹൃദയമിടിപ്പുകള്‍ക്ക് വേഗത കൂടിയോ ??
 അവള്‍ ...........അത് .............അവള്‍ തന്നെയല്ലേ ...................
 അതെയെന്ന ഉത്തരത്തിനടിവരയിടാന്‍ അയാള്‍ക്ക്‌ അധികം  സമയം വേണ്ടി വന്നില്ല.
 വര്‍ഷങ്ങള്‍ക്കു മുമ്പ് ആദര്‍ശത്തിന്റെയും ചില പ്രത്യയ ശാസ്ത്രത്തിന്റെയും കൂടെ നിന്ന് തീവ്രവാദച്ചുവയുള്ള     സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് അടിവെച്ചു കയറിയപ്പോള്‍ "അരുതേ"എന്ന് കരഞ്ഞു കാലുപിടിച്ചവള്‍.
മരണം വരെ ഒരുമിച്ചു ജീവിക്കാം എന്ന് പറഞ്ഞു അവന്റെ മുമ്പില്‍ നിന്ന് ഹൃദയം തകര്‍ന്നു കരഞ്ഞവള്‍......................
ഒരിക്കല്‍ അവന്റെ എല്ലാമെല്ലാമായിരുന്നവള്‍.................

അവളുടെ കരച്ചിലില്‍ കേള്‍ക്കാതിരിക്കാന്‍ കാതുകളും കണ്ണീര്‍ കാണാതിരിക്കാന്‍ കണ്ണുകളും ഇറുക്കിയടച്ചു പുറം തിരിഞ്ഞു നടക്കുമ്പോള്‍ അവന്റെ മനസ്സില്‍ അവളുടെ സ്നേഹത്തിലും ഉപരിയായി ആ തീവ്രവാദം മണക്കുന്ന ആശയങ്ങള്‍ വേരൂന്നി കഴിഞ്ഞിരിക്കുന്നു .ആ രംഗം കണ്ടു അയാളെ അങ്ങനെ ആക്കിയവര്‍ മതിമറന്നു സന്തോഷിച്ച്ചിട്ടുണ്ടാവണം.
തീരെ പ്രതീക്ഷിക്കാതെ അവള്‍ ഇവിടെ.....
അയാളുടെ കൈകള്‍ ആദ്യമായി വിറച്ചു .തന്റെ ശരീരത്തെ തളര്‍ത്തുന്ന എന്തോ ഒന്ന് മനസ്സില്‍ നിറയുന്നതായി അയാള്‍ക്ക്‌ തോന്നി .അയാള്‍ വിയര്‍ത്തു ഒലിക്കുന്നുന്ടാരുന്നു .
ഞെട്ടിത്തിരിഞ്ഞു അയാള്‍ വാച്ചിലേക്ക് നോക്കി ..............ഇനി ബോംബു പൊട്ടാന്‍ 7 നിമിഷങ്ങള്‍ മാത്രം ................
അയാളുടെ കൈകാലുകള്‍ നന്നായി വിറക്കുന്നുണ്ടായിരുന്നു .എന്തുചെയ്യണം എന്നറിയാത്ത അവസ്ഥ .അവള്‍ തന്റെ കണ്മുന്‍പില്‍ മരിച്ചു വീഴുന്നത് താന്‍ കാണണമോ ?
ഒരുതെറ്റും ചെയ്യാത്ത അവള്‍ .............തന്റെ നന്മ മാത്രം ആഗ്രഹിച്ചവള്‍...........താന്‍ മനസ്സുകൊണ്ട് നോവിപ്പിച്ചവള്‍............

വയ്യ ............മരണമെന്ന ശിക്ഷകൂടി അവള്‍ക്കു നല്കാന്‍ വയ്യ .........................തനിക്കവളെ രക്ഷിക്കണം മനസ്സിന്റെ കോണില്‍ എവിടെയോ പൊതിഞ്ഞുവെച്ച സ്നേഹം അണപ്പൊട്ടി തന്റെ ശരീരത്തിന്റെ ഓരോ കോണിലും എത്തുന്നതയാള്‍ അറിഞ്ഞു .അയാളവിടെനിന്നുമിറങ്ങി ആ കാറിനെ ലക്ഷ്യമാക്കിയോടി ................
കാറിന്റെ അടുത്തുവെച്ചു സുരക്ഷൌദ്യോഗസ്തര്‍ അയാളെ തടഞ്ഞു ,അപ്പോഴേക്കും എല്ലാവരും കാറി കയറിയിരുന്നു ......സുരക്ഷ ഉദ്യോഗസ്ഥരുടെ വലയം ഭേദിച്ച് കാറിന്റെ അടുത്തെത്താനുള്ള അയാളുടെ ശ്രമങ്ങള്‍ വിഫലമാകുന്നത് കാണാമായിരുന്നു .

"ആ കാറില്‍ ബോംബു വെച്ചിട്ടുണ്ട് ............ദയവുചെയ്ത് അതെടുത്തുമാറ്റാന്‍ എന്നെ അനുവദിക്കൂ................നിയന്ത്രണം വിട്ടയാള്‍ അലറി.ഇതുകേട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ അയാളെ വട്ടം പിടിച്ചു .ജനങ്ങള്‍ നാലുപാടും ചിതറിയോടി ..............എല്ലാ ഉദ്യോഗസ്ഥരും കാറിന്റെ ചുറ്റും സുരക്ഷാവലയം തീര്‍ത്തു ,കാറില്‍ നിന്നും എല്ലാവരെയും പുറത്തിറക്കി .

 "എന്നെ വിടൂ...........ഞാന്‍ പറയുന്നത് സത്യമാണ് ............അതെടുത്തുമാറ്റാന്‍ എന്നെ അനുവദിക്കൂ .............നിമിഷങ്ങല്കകം അതുപോട്ടും ............"അയാള്‍ കരയുകയായിരുന്നു .
ശബ്ദം കേട്ടു എല്ലാരേയും പോലെ അവളും അയാളെ നോക്കി   .
ലഹരിമാരുന്നുപയോഗിച്ചു മുഖം വികൃതമായിരുന്നെങ്ങിലും താടിയും മുടിയും വളര്‍ന്നു അവ്യക്തമായിരുന്നെന്ഗ്ഗിലും അവളാ കണ്ണുകളെ തിരിച്ചറിഞ്ഞു..ആ ശബ്ദത്തെ തിരിച്ചറിഞ്ഞു .അയാളുടെ അടുത്തേക്ക് വരാനുള്ള അവളുടെ ശ്രമങ്ങള്‍ പോലീസുകാര്‍ തടഞ്ഞു . അവര്‍ അവനെ ബോംബ്‌ എടുത്തു മാറ്റാന്‍ അനുവദിക്കാന്‍  തീരുമാനിച്ചു .
അനുമതി ലഭിച്ചതും അയാള്‍ അതിവേഗത്തില്‍ കാറിന്റെ അടിയിലേക്ക് കയറി . തന്നാല്‍  കഴിയും വിധം വേഗത്തില്‍ അയാളത്‌ എടുത്തു നിര്‍വീര്യമാക്കി പോലീസിന് കൈമാറി .
 നടന്ന നാടകീയ സംഭവങ്ങളുടെ ഭയാനകത നിഴലിക്കുന്ന മുഖങ്ങള്‍ക്കു നടുവിലും അയാള്‍ സന്തോഷവാനായി കാണപ്പെട്ടു . തന്റെ എല്ലാമായ അവളെ മരണത്തില്‍ നിന്നും കരകയറ്റാന്‍ കഴിഞ്ഞതിന്റെ സന്തോഷത്താല്‍ തന്റെ കൈകളില്‍ വിലങ്ങു വീഴുന്നതും അയാളറിഞ്ഞില്ല. അവന്‍ അവളെയും അവള്‍ അവനെയും ഇമ വെട്ടാതെ നോക്കി നിന്നു .അപ്പോഴും പോലീസുകാര്‍ അവനെ അവരുടെ വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു . ആ തിരക്കിനിടയില്‍ അവന്‍റെ നെഞ്ചില്‍ പതിഞ്ഞ ലേസര്‍ ഗണ്ണിന്റെ പ്രകാശം അധികമാരും ശ്രദ്ധിച്ചിരുന്നില്ല . വിദൂരതയില്‍ നിന്നും അവന്‍റെ ജീവിതം അവസാനിപ്പിക്കാന്‍ ആരോ ഉന്നം കുറിക്കുന്നു . പോലീസിന്റെ പിടിയിലകപ്പെട്ടാല്‍ സംഘടനാ രഹസ്യങ്ങള്‍ വെളിപ്പെടുത്താനുള്ള സാധ്യതകളെ മുന്നില്‍ കണ്ടു സ്വന്തം കൂട്ടാളിയെ കുരുതികൊടുക്കാന്‍ അവനെ നിരീക്ഷിക്കുന്നവര്‍ . അവന്‍റെ നെഞ്ചില്‍ എത്ര വിദൂരതയില്‍ നിന്നും പോലും കൃത്യമായി വെടിയുതിര്‍ക്കാന്‍ കഴിയുന്ന ലേസര്‍ ഗണ്ണുമായി അവര്‍ കാത്തിരിക്കുന്നുന്ടെന്നത്  അവന്‍ മറന്നിരിക്കുമോ?  അവര്‍ക്കും സമയമെന്നത് വിലപ്പെട്ടതായിരുന്നു . ആര്‍ക്കും വേണ്ടി കാത്തു നില്‍ക്കാതെ അവര്‍ അവടെ നെഞ്ചില്‍ നിറയൊഴിച്ചു . VIP -യെ സുരക്ഷിതമായി എങ്ങോട്ടോ അതിവേഗത്തില്‍ മാറ്റി. അവള്‍ മാത്രം ഓടിയില്ല . എന്ത് ചെയ്യണം എന്നറിയാതെ രക്തത്തില്‍ വീണു പുളയുന്ന അവനെ നോക്കി നിന്നു. പക്ഷെ അവളെയും പോലീസുകാര്‍ പിടിച്ചുവലിച്ചുകൊണ്ട്‌ പോയി . ജീവനുവേണ്ടി മല്ലിടുമ്പോഴും അവന്‍ അവളെത്തന്നെ നോക്കുകയായിരുന്നു. തന്റെ ജീവന്‍ കൊടുത്തിട്ടായാലും അവളുടെ ജീവന്‍ രക്ഷിക്കനയല്ലോ എന്നാ സന്തോഷം പാതിയടഞ്ഞ ആ കണ്ണുകളില്‍ കാണാമായിരുന്നു. പോലീസിന്റെ സുരക്ഷാവല യങ്ങളെ   ഭേദിച്ച് അവന്‍റെ അടിത്തിരുന്നു ഒന്നുറക്കെ പൊട്ടിക്കരയാന്‍ അവള്‍ കൊതിച്ചു .ദൂരെ നിന്നാന്നെങ്ങിലും അവന്‍റെ ശരീരം പതുക്കെ പതുക്കെ നിശ്ചലമാകുന്നത് അവള്‍  കണ്ടു . തന്റെ കണ്ണുകളില്‍ നിന്നുതിര്‍ന്നു വീഴുന്ന ചൂടുള്ള കണ്ണുനീര്‍ ആ രംഗത്തെ അവളില്‍ നിന്നും മറച്ചു . കൈകളാല്‍ കണ്ണുനീര്‍ തുടച്ചു മാറ്റി നോക്കുമ്പോഴേക്കും അവന്‍ എന്നെന്നേക്കുമായി ഈ ലോകത്തെ വിട്ടു പോയിട്ടുണ്ടായിരുന്നു. ......
കണ്ണുകള്‍ ഇറുക്കിയടച്ചു പൊട്ടിക്കരയുമ്പോള്‍ അവനെപ്പോഴും തന്നോട് പറഞ്ഞിരുന്ന വാക്കുകള്‍ അവളില്‍ മാറ്റൊലി കൊണ്ടു  .."ഞാന്‍ നിന്നെ എന്‍റെ ജീവനെക്കാളേറെ സ്നേഹിക്കുന്നു.. "
  (ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍)

40 comments:

 1. ഈ കൊച്ചു കഥയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വേണ്ടി കാത്തിരിക്കുന്നു ...

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. വര്‍ഷങ്ങള്‍ക്കു മുമ്പ് ആദര്‍ശത്തിന്റെയും ചില പ്രത്യയ ശാസ്ത്രത്തിന്റെയും കൂടെ നിന്ന് തീവ്രവാദച്ചുവയുള്ള സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് അടിവെച്ചു കയറിയപ്പോള്‍ "അരുതേ"എന്ന് കരഞ്ഞു കാലുപിടിച്ചവള്‍.
  മരണം വരെ ഒരുമിച്ചു ജീവിക്കാം എന്ന് പറഞ്ഞു അവന്റെ മുമ്പില്‍ നിന്ന് ഹൃദയം തകര്‍ന്നു കരഞ്ഞവള്‍......................
  ഒരിക്കല്‍ അവന്റെ എല്ലാമെല്ലാമായിരുന്നവള്‍.................

  വിമർശനങ്ങൾ ഇല്ല പരമു.. മനോഹരമായ കഥ...

  ReplyDelete
 4. ഈശ്വരാ തകര്‍ത്തു....സൂപ്പര്‍......ബാക്കി അഭിപ്രായം വായിച്ചിട്ട് എഴുതാം

  ReplyDelete
 5. നൊമ്പരപ്പെടുത്തുന്ന ഒരു ചിന്ത...കൊള്ളാം പരമു...
  -- പേര് വെളിപെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ആരാധകന്‍...

  ReplyDelete
 6. കലക്കി കളഞ്ഞല്ലോ പരമു.. വളരെ ഹൃദയസ്പര്‍ശിയായ ഒരു കഥ.. നല്ല അവതരണം.. അഭിനന്ദനങ്ങള്‍...

  ReplyDelete
 7. "ലഹരിമാരുന്നുപയോഗിച്ചു മുഖം വികൃതമായിരുന്നെങ്ങിലും താടിയും മുടിയും വളര്‍ന്നു അവ്യക്തമായിരുന്നെന്ഗ്ഗിലും അവളാ കണ്ണുകളെ തിരിച്ചറിഞ്ഞു..ആ ശബ്ദത്തെ തിരിച്ചറിഞ്ഞു ".തിരിച്ചറിയാതെ പറ്റില്ലല്ലോ .......................പ്രണയം അത്രയും തീവ്രമാണ് പരമു ................കൊള്ളാം നല്ല അവതരണം ..........പക്ഷേ ഒരു തീവ്രവാതി അവന്റെ മനുഷ്യത്ത പരമായ നന്മകള്‍ മറന്നിരിക്കും എന്നതും ഒരു സത്യമാണ് .............................

  ReplyDelete
 8. @b Studio
  വളരെ നന്ദി..വീണ്ടും വരണം..

  ReplyDelete
 9. @കൊള്ളക്കാരന്‍
  ഈ പ്രോത്സാഹനത്തിനു ഹ്രുദയപൂര്‍വം നന്ദി പറയുന്നു.

  ReplyDelete
 10. ഒരു ചിരി തേടി വന്നതായിരുന്നു. എന്നാലും നിരാശയില്ല. ഒരു വ്യത്യസ്തമായ കഥ. നന്നായി. ബന്ധങ്ങളെ ത്യജിച്ച തീവ്രവാദികള്‍ക്ക് എന്നെങ്കിലും ഉറ്റവരോട് ഒരിറ്റു സ്നേഹം ഉള്ളില്‍ തോന്നുമോ ആവോ?

  ReplyDelete
 11. അവതരണം ഇഷ്ടപ്പെട്ടു :)

  ReplyDelete
 12. മനോഹരമായ കഥ.
  ആശംസകള്‍

  ReplyDelete
 13. പൊട്ടിച്ചിരി പ്രതീക്ഷിച്ച് വന്നവനെ പൊട്ടിക്കരയിക്കുമല്ലോ ...
  നന്നായി കഥ.പ്രണയം തീവ്രവാദത്തിനേക്കാള്‍ തീവ്രമാണെങ്കില്‍ പണ്ടാരോ പറഞ്ഞപോലെ നമുക്ക് സ്നേഹത്തിന്റെ തീവ്രവാദികളാകാം ...

  ReplyDelete
 14. നല്ല കഥ, ഇഷ്ടമായി

  ReplyDelete
 15. നന്നായി പരമു, നല്ല കഥ.

  ReplyDelete
 16. @വഷളന്‍ (Vashalan)
  വളരെ നന്ദി..തീവ്രവാദികളില്‍ മാനുഷിക വികാരങ്ങള്‍ തീരെ ഇല്ല എന്നതു സത്യം തന്നെ ...ശരിക്കും അതു മറച്ചു വെച്ചിരിക്കപ്പെട്ടിരിക്കുകയല്ലെ...വീണ്ടും വരണം...

  ReplyDelete
 17. @അരുണ്‍ കായംകുളം
  ഒരായിരം നന്ദി..വീണ്ടും വരണം..ഈ പ്രോത്സാഹനം ഇനിയും നല്ല നല്ല പൊസ്റ്റുകള്‍ ഇടാന്‍ പ്രചോദനം നല്‍കുന്നു...

  @പഥികന്‍
  നന്ദി..നന്ദി...വീണ്ടും വരണം...

  @ശ്രീ
  ചന്ദനക്കുറിയിട്ട ശ്രീക്കു മുന്നില്‍ നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകള്‍..ഇനിയും വരണം..

  @തെച്ചിക്കോടന്‍
  വളരെ നന്ദി...ഇനിയും വരുമെന്നും അഭിപ്രായങ്ങള്‍ പറയും എന്ന പ്രതീക്ഷയൊടെ...

  ReplyDelete
 18. @ജീവി കരിവെള്ളൂര്‍
  വളരെ നന്ദി...താങ്കള്‍ പറഞ്ഞപോലെ ഈ സമൂഹത്തിലെ എല്ലാവരും സ്നേഹത്തിന്റെ തീവ്രവാദികള്‍ ആയിരുന്നെങ്കില്‍...
  വീണ്ടും വരണം....

  ReplyDelete
 19. നല്ല അവതരണം കഥ ഇഷ്ടമായി. !!

  ReplyDelete
 20. നല്ല കഥ.വളരെ ഇഷ്ടമായി.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 21. ശരിയാവാതിരിക്കാത്ത ഭാവന.:)

  ReplyDelete
 22. ഇവിടെ എത്തുവാന് വൈകി ക്ഷമിക്കുക.... കഥ നന്നായിരിക്കുന്നു.. വഷളന് പറഞ്ഞ പോലെ ചിരിക്കാനായി വന്നതാ.. വന്നപ്പൊള് കണ്ട ഫോട്ടോയില് നിന്ന് വായിച്ചതില് നിന്ന് വ്യത്യസ്ഥമായിട്ട് മറ്റ് പലതുമാണ് പ്രതീക്ഷിച്ചത്.

  ReplyDelete
 23. valare nannaayi...... ashamsakal.........................

  ReplyDelete
 24. പരമു.. ചിരിക്കാന്‍ വന്നിട്ട് ചിന്തിപ്പിച്ചു തിരിച്ചു അയച്ചല്ലോ.. :(:(
  കൊള്ളാം.. നല്ല അവതരണം...കീപ്‌ ഇറ്റ്‌ അപ്പ്‌...

  ReplyDelete
 25. ചിരിക്കുന്ന/
  ചിരിപ്പിക്കുന്ന
  ചിന്തകള്‍
  എന്നു പറഞ്ഞിട്ട്...
  കരയിപ്പിക്കാണല്ലൊ..

  തീവ്രവാദം
  നന്നായി എഴുതി...

  ദൈവനാമത്തില്‍ സിനിമ പോലെ..

  ഭാവുകങ്ങള്‍...

  ReplyDelete
 26. @ഹംസ
  വളരെ നന്ദി ഹംസക്ക..വീണ്ടും വരണം..


  ‌@ഏകതാര
  ഒരായിരം നന്ദി..വീണ്ടും വരണം.

  @വേണു
  വളരെ നന്ദി...ഇനിയും വരുമെന്നും അഭിപ്രായങ്ങള്‍ പറയും എന്ന പ്രതീക്ഷയൊടെ...

  @PD
  വൈകിയാണെങ്കിലും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി..ഇനിയും വരണം..വരാതിരിക്കരുത്....

  @jayarajmurukkumpuzha
  നന്ദി..നന്ദി...വീണ്ടും വരണം...


  @വെള്ളത്തിലാശാന്‍
  ഈ പ്രോത്സാഹനത്തിനു ഹ്രുദയപൂര്‍വം നന്ദി പറയുന്നു.

  @¦ മുഖ്‌താര്‍
  ഒരായിരം നന്ദി..വീണ്ടും വരണം..ഈ പ്രോത്സാഹനം ഇനിയും നല്ല നല്ല പൊസ്റ്റുകള്‍ ഇടാന്‍ പ്രചോദനം നല്‍കുന്നു... ഇനിയും വരണം....

  ReplyDelete
 27. കണ്ണുകള്‍ ഇറുക്കിയടച്ചു പൊട്ടിക്കരയുമ്പോള്‍ അവനെപ്പോഴും തന്നോട് പറഞ്ഞിരുന്ന വാക്കുകള്‍ അവളില്‍ മാറ്റൊലി കൊണ്ടു .."ഞാന്‍ നിന്നെ എന്‍റെ ജീവനെക്കാളേറെ സ്നേഹിക്കുന്നു.. "
  നല്ല കഥ ..............നല്ല അവതരണം ..............വൈകി വന്നതില്‍ ഖേദിക്കുന്നു .................കഥയുടെ അവസാനം കലക്കി .....

  ReplyDelete
 28. കൊള്ളാം നല്ല അവതരണം ...........പക്ഷെ ഒരിക്കലും തീവ്രവാദിക്ക് മനസാക്ഷി ഉണ്ടാവില്ല ............അങ്ങനെ യുണ്ടെങ്കില്‍ അവര്‍ക്കൊരിക്കലും ഇങ്ങനൊന്നും ചെയ്യാനൊക്കില്ല ..............ഇവരില്‍ ആര്‍കെങ്കിലും ഈ കഥയിലെ പോലെ സ്നേഹം ഉള്ളിലുണ്ടായിരുങ്കില്‍ ഇത്രയേറെ ആക്രമണങ്ങളോ മരണങ്ങളോ സംഭാവിക്കില്ലായിരുന്നല്ലോ .............അല്ലെ പരമു ...........

  ReplyDelete
 29. കലക്കി കളഞ്ഞല്ലോ പരമു... പരമു ഗംഭീരം ആയി എനി മുതല്‍ ഞാന്‍ പരമുവിന്റെ എല്ലാ പോസ്റ്റും വായിക്കും, ഇപ്പോള്‍ എഴുതാന്‍ തുടങ്ങുന്ന എനിക്ക് ഇത് ഒരു മുതല്‍ കൂട്ടാണ് ...

  ReplyDelete
 30. സ്‌നേഹമെന്ന യാഥാര്‍ത്ഥ്യത്തിനുമപ്പുറത്തേക്ക് വിശ്വസം വളരുമ്പോഴാണല്ലോ ഭീകരവാദം സംഭവിക്കുക.

  ReplyDelete
 31. സ്നേഹമില്ലാത്ത വിശ്വാസമാണു യഥാര്ഥത്തില് ഭീകരവാദത്തിലേക്കു നയിക്കുക.
  പരമുവിന് ആശംസകള്

  ReplyDelete
 32. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ആമിര്‍ എന്ന ഹിന്ദി സിനിമ മനസ്സിനെ വല്ലാതെ ഉലച്ചു ..ഒരു വിദേശ സിനിമയുടെ കോപ്പി ആണ് ..പക്ഷെ ഒന്ന് കണ്ടു നോക്കൂ

  ReplyDelete
 33. തീവ്രവാദം കഥയായി വായിച്ചിട്ടുണ്ട്. പക്ഷെ ഇത്തരം ഒരു നൊമ്പരം അതിലുള്‍പ്പെടുത്തി കണ്ടത് ആദ്യമായാണ്‌.
  അതും തീവ്രവാദിയുടെ സ്നേഹം. നന്നായി. അഭിനന്ദനങ്ങള്‍
  പക്ഷെ കഥക്ക് കൊടുത്ത ചിത്രം. അത് വേണ്ടായിരുന്നെന്നു തോന്നി. ഇന്ത്യ ഒന്നാകെ വെറുക്കുന്ന "അജ്മല്‍ കസബിന്റെ" ഫോട്ടോ കൊടുത്തു വീര പരിവേഷം കൊടുക്കെണ്ടായിരുന്നെന്നു തോന്നി.
  കാരണം പത്രങ്ങള്‍ ഇപ്പോള്‍ തന്നെ കൊടുക്കുന്ന പ്രാധാന്യം അര്‍ഹിക്കാതതാണ് അവന്‍. താങ്കള്‍ ഉദ്ദേശിച്ചത് തീവ്ര വാദി ആണെന്ന് മനസിലായി. എങ്കിലും. ..

  ReplyDelete
 34. നല്ല ചിന്ത, നല്ല അവതരണം. 2 കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തട്ടെ- 1 . ആ കൌണ്ട് ഡൌണ്‍. അത് 10 നിമിഷം എന്നുള്ളത് വളരെ കുറഞ്ഞു പോയി എന്ന് തോന്നുന്നു. അയ്യാള്‍ അതിന് ശേഷം ചെയ്ത കാര്യങ്ങള്‍ ആ സമയത്തിനുള്ളില്‍ നടക്കാന്‍ യാതൊരു സാധ്യതയും ഇല്ല. ഒരല്പം കൂട്ടി പറഞ്ഞുവെന്നു വച്ചു അത് കഥയുടെ സ്വാഭാവികതയെ അനുകൂലമായെ ബാധിക്കുമായിരുന്നുള്ളൂ. 2 . കേട്ടറിവാണ്- തീവ്രവാദികള്‍ക്ക് മനുഷ്യ ജീവന്റെയും ബന്ധങ്ങളുടെയും കാര്യത്തില്‍ ഒരു രീതിയിലുമുള്ള അലിവ് ഉണ്ടാകുമെന്ന് തോന്നുന്നില്ല. സ്നേഹവും ഇഷ്ട്ടവും ഒക്കെ അവരെ അവരുടെ ഉദ്യമത്തില്‍ നിന്നും പിന്തിരിപ്പിക്കുമെന്നും..... എന്തായാലും ഇനിയും വരാം.

  ReplyDelete
 35. @തൂലിക
  വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒത്തിരി നന്ദി..ഇനീം വരിക.

  ReplyDelete
 36. കിടിലന്‍ പോസ്റ്റ്‌...
  മലയാളിത്തമുള്ള മനോഹരമായ കഥ.
  ഇനിയും ഇതു പോലുള്ള കഥകളും പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
  ആശംസകള്‍ നേര്‍ന്നുകൊണ്ട്...
  സസ്നേഹം...
  അനിത
  JunctionKerala.com

  ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ മറക്കല്ലേ..

LinkWithin

Related Posts with Thumbnails