Friday, April 30, 2010

എന്റെ പുതിയ ബ്ലോഗ്

പ്രിയമുള്ളവരെ..

എല്ലാവര്‍ക്കും ആശംസകള്‍..
ബൂലോകത്തില്‍ തുടക്കക്കാരനായ എനിക്കു നിങ്ങള്‍ തന്ന എല്ലാ പ്രോത്സാഹനങ്ങള്‍ക്കും ഹ്രുദയത്തിന്റെ ഭാഷയില്‍ ആദ്യം തന്നെ നന്ദി പറയുന്നു..

വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പുതിയ പുതിയ പൊസ്റ്റുകള്‍ ഇടാന്‍ എനിക്കു പ്രചോദനം നല്‍കുന്നു.
ഈ ‘ബ്ലോഗ്’ എന്ന മാധ്യമത്തിന്റെ ശക്തി വളരെ വലുതാണല്ലെ.?..ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ നമ്മള്‍ എഴുതുന്നതു വായിക്കുന്നു, അഭിപ്രായങ്ങള്‍ പറയുന്നു,...അതൊക്കെ വായിക്കുമ്പോള്‍ മനസ്സിനു നല്ല സുഖം തോന്നുന്നു.
ഈ ‘ബ്ലോഗ്’ എന്ന മാധ്യമത്തെ എങ്ങനെ നമ്മുടെ അറിവു വര്‍ദ്ധിപ്പിക്കാനുള്ള ഒരു ഉപകരണം ആക്കാം എന്ന ചിന്തയുടെ പ്രതിഫലനം ആണു ഞാന്‍ ഇന്നു തുടങ്ങിയ എന്റെ പുതിയ ബ്ലോഗ്. ഇത് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ദിവസവും പുതിയ അഞ്ച് ഇംഗ്ലീഷ് വാക്കുകളും (തീര്‍ച്ചയായും ഒരാള്‍ക്കു പുതിയതെന്നു തോന്നുന്നവ മറ്റുള്ളവര്‍ക്കു പുതിയതായി തോന്നണമെന്നില്ല) അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ് (ഈശ്വരന്‍ ആരോഗ്യവും സമയവും നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു) .ദിവസവും കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും എല്ലാവര്‍ക്കും കമെന്റുകളിലൂടെ നല്‍കാവുന്നതാണ്,അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും നല്‍കാവുന്നതാണ്. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്നാ‍ണ് എന്റെ പ്രതീക്ഷ. കുറച്ചു നാളുകള്‍ക്കു ശേഷം ഈ ബ്ലോഗില്‍ കുറെ നല്ല ഇംഗ്ലീഷ് വാക്കുകള്‍ ഉണ്ടാകും.

പിന്നെ, ഇവനാരെടാ ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ എന്നൊന്നും ആരും വിചാരിക്കരുതു കേട്ടൊ. ഈ ലോകത്തിലെ തന്നെ ഏറ്റവും കുറവു
vocabulary ഉള്ള പത്തു പേരെ എടുത്താല്‍ അതില്‍ ഞാനും ഉണ്ടാവും എന്നുറപ്പാണ്. പണ്ടൊക്കെ ഡയറിയില്‍ പുതിയ വാക്കുകള്‍ കുറിച്ചു വെക്കുമായിരുന്നു. പക്ഷെ ആ ശീലങ്ങളൊക്കെ പെട്ടെന്നു തന്നെ നിന്നു പോയി. ഈ ബ്ലോഗില്‍ അങ്ങനെ സംഭവിക്കാതിരിക്കാ‍ന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നതാണ്. നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു.

പുതിയ ബ്ലോഗിന്റെ ലിങ്ക് ഇതാ...
http://fivewordsperday.blogspot.com/
  

 





ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും ആശംസകള്‍..

ഒത്തിരി ഒത്തിരി സ്നേഹത്തൊടെ

(പൊട്ടിച്ചിരി പരമു)

26 comments:

  1. ഈ സംരഭത്തെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ കുറിക്കാന്‍ മറക്കല്ലേ...

    ReplyDelete
  2. നല്ല കാര്യം. അഭിനന്ദനങ്ങള്‍.

    ReplyDelete
  3. നല്ല കാര്യം തന്നെ, അഭിനന്ദനങ്ങൾ

    ReplyDelete
  4. അഭിനന്ദനങ്ങള്‍....

    ReplyDelete
  5. How will it be different from a dictionary?..I think it is a matter of one spending his/her time...

    ReplyDelete
  6. @ഷാജി,ശ്രീ,ടോസ്
    ഈ പ്രോത്സാഹനത്തിന് ഒരായിരം നന്ദി..
    വീണ്ടും വരിക..വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക.

    ReplyDelete
  7. @1st Anony
    എല്ലാ ദിവസവും dictionary നോക്കി പുതിയ വാക്കുകള്‍ പഠിക്കുന്ന ശീലം ഉണ്ടെങ്കില്‍ നല്ലതു തന്നെ. ബ്ലോഗിന്റെ സാധ്യതകളെ ഉപയോഗിക്കാ‍ന്‍ ശ്രമിച്ചു എന്നേ ഉള്ളൂ...
    വളരെ നന്ദി..

    ReplyDelete
  8. അഭിനന്ദനങ്ങള്‍...

    ReplyDelete
  9. നല്ല സംരംഭം തന്നെ, ആശംസകള്‍

    ReplyDelete
  10. അഭിനന്ദനങ്ങള്‍.... !

    ReplyDelete
  11. ചിരിക്കാൻ വന്നതാ....!
    ഹൌ! പേടിച്ചു പോയി!
    എന്നാപ്പിന്നല്പം ഇംഗ്ലീഷ് പഠിച്ചിട്ടു തന്നെ കാര്യം!

    ReplyDelete
  12. ഉപകാരം തന്നെ .ആശംസകള്‍.:)

    ReplyDelete
  13. പൊട്ടിച്ചിരിച്ചുകൊണ്ടോമനേ ഞാന്‍ നിന്റെ
    ഇഷ്ടങ്ങള്‍ പങ്കുവൈക്കാം.

    മുന്നേറൂ. കൂടെ വരും ഞാന്‍

    ReplyDelete
  14. എന്തായാലും വന്നു. എന്നാല്‍ പിന്നെ ഇംഗ്ലീഷ് പഠിച്ചിട്ട് തന്നെ ബാക്കി കാര്യം.:)

    ReplyDelete
  15. @തെച്ചിക്കോടന്‍
    പ്രോത്സാഹനത്തിനു ഒത്തിരി നന്ദി..ഇനിയും വരണം, ഇതുവഴിയെ...

    @കുമാരന്‍ | kumaran
    പ്രോത്സാഹനത്തിനു ഒത്തിരി നന്ദി..ഇനിയും വരണം, ഇതുവഴിയെ...

    @അരുണ്‍ കായംകുളം
    പ്രോത്സാഹനത്തിനു ഒത്തിരി നന്ദി..ഇനിയും വരണം, ഇതുവഴിയെ...

    @ഒഴാക്കന്‍
    പ്രോത്സാഹനത്തിനു ഒത്തിരി നന്ദി..ഇനിയും വരണം, ഇതുവഴിയെ...


    @jayanEvoor
    പ്രോത്സാഹനത്തിനു ഒത്തിരി നന്ദി..ഇനിയും വരണം, ഇതുവഴിയെ...


    @ഹംസക്ക
    പ്രോത്സാഹനത്തിനു ഒത്തിരി നന്ദി..ഇനിയും വരണം, ഇതുവഴിയെ...


    @എന്‍.ബി.സുരേഷ്
    പ്രോത്സാഹനത്തിനു ഒത്തിരി നന്ദി..ഇനിയും വരണം, ഇതുവഴിയെ...

    @വെള്ളത്തിലാശാന്‍
    പ്രോത്സാഹനത്തിനു ഒത്തിരി നന്ദി..ഇനിയും വരണം, ഇതുവഴിയെ...

    @Vayady
    പ്രോത്സാഹനത്തിനു ഒത്തിരി നന്ദി..ഇനിയും വരണം, ഇതുവഴിയെ...

    @Balu puduppadi
    പ്രോത്സാഹനത്തിനു ഒത്തിരി നന്ദി..ഇനിയും വരണം, ഇതുവഴിയെ...

    ReplyDelete
  16. എന്റെ പരമൂ. ആള് കൊള്ളാമല്ലോ.
    ഒറ്റ ദിവസം കൊണ്ട് എന്റെ ഈ മാസത്തെ മുഴുവന്‍ പോസ്റ്റുകളും വായിച്ചങ്ങു തീര്‍ത്തു അല്ലെ.
    അതും പോരഞ്ഞിട്ട് എല്ലാറ്റിനും നല്ല ഒന്നാന്തരം സൊയമ്പന്‍ അഭിപ്രായങ്ങളും. പിന്നെയോ. കൂടെ എന്നെ പിന്തുടരുകയും.
    ഇതെല്ലാമെഴുതി തീര്‍ക്കാന്‍ ഞാനെടുത്ത സമയം. അതെല്ലാം ഇത്ര വേഗം വായിച്ചു തീര്‍തല്ലോ.
    നന്ദി. വന്നതിനും. കണ്ടതിനും. ഇനിയും ഇറങ്ങില്ലേ ഈ വഴിയെ.

    ReplyDelete
  17. ഈ സംരഭത്തെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ കുറിക്കാന്‍ മറക്കല എന്ന് ഓര്‍മ്മിപ്പിച്ചത് നന്നായി..
    അസ്സലായി !
    ഇതിനേക്കാള്‍, അസ്സല്‍, അഞ്ചുവാക്ക് ദെവസി... :)
    എന്ന്,
    120കിഗ്രാന്‍

    ReplyDelete
  18. ഞാനും വന്നു ഇതു വഴി ... ബോൽഗേ ബ്ലോഗേന ശാന്തി... ആശംസകൾ

    ReplyDelete
  19. @Cartoonist
    വളരെ നന്ദി Cartoonist . ഈ വഴി ഇനീം വരണം.

    ReplyDelete
  20. @ഉമ്മുഅമ്മാർ
    ഒരായിരം നന്ദി..പ്രൊത്സാഹനത്തിന് ...

    ReplyDelete
  21. മാഷെ, ഒരു പോസ്റ്റു കൂടെ ഇട്ടിടുണ്ട് കേട്ടോ. ആ വഴിക്കൊക്കെ ഒന്ന് വരണെ.

    ReplyDelete
  22. Hi, 

    Your blog is really good and it is now added in http://junctionKerala.com
     
    Check these links... 
    You will see your blog there.
    http://junctionkerala.com/ 
    http://junctionkerala.com/Malayalam-Blogs/ 
    http://junctionkerala.com/Malayalam-Story-Blogs/ 
     
    Please let me know your comments.

    ReplyDelete
  23. ഭവാന് ഭരണി നിറയെ ഭാവുകങ്ങള്‍ -ഭയങ്കരന്‍.

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ മറക്കല്ലേ..

LinkWithin

Related Posts with Thumbnails