Friday, April 30, 2010

എന്റെ പുതിയ ബ്ലോഗ്

പ്രിയമുള്ളവരെ..

എല്ലാവര്‍ക്കും ആശംസകള്‍..
ബൂലോകത്തില്‍ തുടക്കക്കാരനായ എനിക്കു നിങ്ങള്‍ തന്ന എല്ലാ പ്രോത്സാഹനങ്ങള്‍ക്കും ഹ്രുദയത്തിന്റെ ഭാഷയില്‍ ആദ്യം തന്നെ നന്ദി പറയുന്നു..

വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പുതിയ പുതിയ പൊസ്റ്റുകള്‍ ഇടാന്‍ എനിക്കു പ്രചോദനം നല്‍കുന്നു.
ഈ ‘ബ്ലോഗ്’ എന്ന മാധ്യമത്തിന്റെ ശക്തി വളരെ വലുതാണല്ലെ.?..ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ നമ്മള്‍ എഴുതുന്നതു വായിക്കുന്നു, അഭിപ്രായങ്ങള്‍ പറയുന്നു,...അതൊക്കെ വായിക്കുമ്പോള്‍ മനസ്സിനു നല്ല സുഖം തോന്നുന്നു.
ഈ ‘ബ്ലോഗ്’ എന്ന മാധ്യമത്തെ എങ്ങനെ നമ്മുടെ അറിവു വര്‍ദ്ധിപ്പിക്കാനുള്ള ഒരു ഉപകരണം ആക്കാം എന്ന ചിന്തയുടെ പ്രതിഫലനം ആണു ഞാന്‍ ഇന്നു തുടങ്ങിയ എന്റെ പുതിയ ബ്ലോഗ്. ഇത് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ദിവസവും പുതിയ അഞ്ച് ഇംഗ്ലീഷ് വാക്കുകളും (തീര്‍ച്ചയായും ഒരാള്‍ക്കു പുതിയതെന്നു തോന്നുന്നവ മറ്റുള്ളവര്‍ക്കു പുതിയതായി തോന്നണമെന്നില്ല) അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ് (ഈശ്വരന്‍ ആരോഗ്യവും സമയവും നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു) .ദിവസവും കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും എല്ലാവര്‍ക്കും കമെന്റുകളിലൂടെ നല്‍കാവുന്നതാണ്,അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും നല്‍കാവുന്നതാണ്. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്നാ‍ണ് എന്റെ പ്രതീക്ഷ. കുറച്ചു നാളുകള്‍ക്കു ശേഷം ഈ ബ്ലോഗില്‍ കുറെ നല്ല ഇംഗ്ലീഷ് വാക്കുകള്‍ ഉണ്ടാകും.

പിന്നെ, ഇവനാരെടാ ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ എന്നൊന്നും ആരും വിചാരിക്കരുതു കേട്ടൊ. ഈ ലോകത്തിലെ തന്നെ ഏറ്റവും കുറവു
vocabulary ഉള്ള പത്തു പേരെ എടുത്താല്‍ അതില്‍ ഞാനും ഉണ്ടാവും എന്നുറപ്പാണ്. പണ്ടൊക്കെ ഡയറിയില്‍ പുതിയ വാക്കുകള്‍ കുറിച്ചു വെക്കുമായിരുന്നു. പക്ഷെ ആ ശീലങ്ങളൊക്കെ പെട്ടെന്നു തന്നെ നിന്നു പോയി. ഈ ബ്ലോഗില്‍ അങ്ങനെ സംഭവിക്കാതിരിക്കാ‍ന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നതാണ്. നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു.

പുതിയ ബ്ലോഗിന്റെ ലിങ്ക് ഇതാ...
http://fivewordsperday.blogspot.com/
  

 





ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും ആശംസകള്‍..

ഒത്തിരി ഒത്തിരി സ്നേഹത്തൊടെ

(പൊട്ടിച്ചിരി പരമു)

Saturday, April 3, 2010

അറിയാതെ പിന്തുടരുന്നവര്‍




 നഗര മധ്യത്തിലെ ഒരു ഉയര്‍ന്ന കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ നിന്ന് അയാളുടെ ക്രൂരമായ കണ്ണുകള്‍ ബൈനോക്കുലറിലൂടെ  ആ  വി ഐ പി യുടെ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനെ സസൂഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു.അനേകം പോലീസ്സുകാരും സെക്യുരിറ്റി ഉദ്യോഗസ്ഥരും   കാറിനടുത്തുണ്ടെങ്കിലും  താന്‍ അതിവിദഗ്ദ്ധമായി കാറില്‍ ഘടിപ്പിച്ച ബോംബു കണ്ടുപിടിച്ചമട്ടില്ല.അയാള്‍ക്ക്‌ താന്‍ അംഗമായിരിക്കുന്ന തീവ്ര വാദ സംഘടനയുടെ സാങ്കേതിക  മികവിലും തനിക്കു ലഭിച്ച അന്താരാഷ്‌ട്ര  നിലവാരമുള്ള പരിശീലനത്തിലും അഭിമാനം തോന്നി .


   അയാളുടെ ലഹരിക്കറപുരണ്ട ചുണ്ടില്‍ നിന്നും ഈ ലോകത്തോടുള്ള പരിഹാസം  ക്രൂരമായ പുഞ്ചിരിയായി പുറത്ത് വന്നു .അയാള്‍  അക്ഷമയോടെ തന്റെ വാച്ചിലേക്ക്  നോക്കി .കാറില്‍ ഘടിപ്പിച്ചിരിക്കുന്ന ടൈം ബോംബിലെ കൌണ്ട്‌ 'സീറോ' ആവാന്‍ ഇനി പത്ത് നിമിഷങ്ങള്‍ മാത്രം ,അതിനുള്ളില്‍ തന്റെ ഇന്നത്തെ ഇരയായ ആ വി.ഐ.പി കാറില്‍ കയറിയിരിക്കണം .ഇതുവരെയുള്ള തന്റെ കണക്കുകൂട്ടലുകളൊന്നും പിഴയ്ക്കാത്ത ആത്മവിശ്വാസത്തോടെ അയാള്‍ വീണ്ടും തന്റെ ബൈനോകുലറില്‍ പിടിയുറപ്പിച്ചു. ചൂടുള്ള രക്തത്തിന് വേണ്ടിയുള്ള അയാളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആ വി ഐ.പി യും കൂടെ മൂന്ന് പേരും സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ കാറിന്റെ അടുത്തേക്ക് നടന്നടുക്കുന്നത്  അയാള്‍ കണ്ടു .തന്റെ ഉദ്യമം വിജയത്തിലെക്കടുക്കാന്‍ പോകുന്നു എന്ന സന്തോഷം അണപൊട്ടി ഒഴുകുമ്പോഴും ആ വി.ഐ.പി യുടെ സഹവാസം മൂലം ഇന്ന് ജീവന്‍ ബലി നല്‍കാന്‍ പോകുന്ന ആ മൂന്ന് പേരെ കാണാന്‍ അയാളുടെ മനസ് വെമ്പി .ബൈനോക്കുലറിലൂടെ അയാള്‍ ഓരോരുത്തരെയായി ശ്രദ്ധിച്ചുകൊണ്ടിരുന്നു .ഒന്നാമത്തെയാള്‍ ചെറുപ്പക്കാരന്നാണ് ,28 വയസ്സ് കാണും .അടുത്തയാള്‍ ഒരു സ്ത്രീയാണ് .അയാള്‍ ആ സ്ത്രീയുടെ രൂപം കൂടുതല്‍ വ്യക്തമാകുവാനായി ബൈനോക്കുലര്‍ സെറ്റ് ചെയ്തു .

   മുഖം വ്യക്തമായപ്പോള്‍ അയാളുടെ മനസൊന്നു പിടഞ്ഞോ ?അയാളുടെ ഹൃദയമിടിപ്പുകള്‍ക്ക് വേഗത കൂടിയോ ??
 അവള്‍ ...........അത് .............അവള്‍ തന്നെയല്ലേ ...................
 അതെയെന്ന ഉത്തരത്തിനടിവരയിടാന്‍ അയാള്‍ക്ക്‌ അധികം  സമയം വേണ്ടി വന്നില്ല.
 വര്‍ഷങ്ങള്‍ക്കു മുമ്പ് ആദര്‍ശത്തിന്റെയും ചില പ്രത്യയ ശാസ്ത്രത്തിന്റെയും കൂടെ നിന്ന് തീവ്രവാദച്ചുവയുള്ള     സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് അടിവെച്ചു കയറിയപ്പോള്‍ "അരുതേ"എന്ന് കരഞ്ഞു കാലുപിടിച്ചവള്‍.
മരണം വരെ ഒരുമിച്ചു ജീവിക്കാം എന്ന് പറഞ്ഞു അവന്റെ മുമ്പില്‍ നിന്ന് ഹൃദയം തകര്‍ന്നു കരഞ്ഞവള്‍......................
ഒരിക്കല്‍ അവന്റെ എല്ലാമെല്ലാമായിരുന്നവള്‍.................

അവളുടെ കരച്ചിലില്‍ കേള്‍ക്കാതിരിക്കാന്‍ കാതുകളും കണ്ണീര്‍ കാണാതിരിക്കാന്‍ കണ്ണുകളും ഇറുക്കിയടച്ചു പുറം തിരിഞ്ഞു നടക്കുമ്പോള്‍ അവന്റെ മനസ്സില്‍ അവളുടെ സ്നേഹത്തിലും ഉപരിയായി ആ തീവ്രവാദം മണക്കുന്ന ആശയങ്ങള്‍ വേരൂന്നി കഴിഞ്ഞിരിക്കുന്നു .ആ രംഗം കണ്ടു അയാളെ അങ്ങനെ ആക്കിയവര്‍ മതിമറന്നു സന്തോഷിച്ച്ചിട്ടുണ്ടാവണം.
തീരെ പ്രതീക്ഷിക്കാതെ അവള്‍ ഇവിടെ.....
അയാളുടെ കൈകള്‍ ആദ്യമായി വിറച്ചു .തന്റെ ശരീരത്തെ തളര്‍ത്തുന്ന എന്തോ ഒന്ന് മനസ്സില്‍ നിറയുന്നതായി അയാള്‍ക്ക്‌ തോന്നി .അയാള്‍ വിയര്‍ത്തു ഒലിക്കുന്നുന്ടാരുന്നു .
ഞെട്ടിത്തിരിഞ്ഞു അയാള്‍ വാച്ചിലേക്ക് നോക്കി ..............ഇനി ബോംബു പൊട്ടാന്‍ 7 നിമിഷങ്ങള്‍ മാത്രം ................
അയാളുടെ കൈകാലുകള്‍ നന്നായി വിറക്കുന്നുണ്ടായിരുന്നു .എന്തുചെയ്യണം എന്നറിയാത്ത അവസ്ഥ .അവള്‍ തന്റെ കണ്മുന്‍പില്‍ മരിച്ചു വീഴുന്നത് താന്‍ കാണണമോ ?
ഒരുതെറ്റും ചെയ്യാത്ത അവള്‍ .............തന്റെ നന്മ മാത്രം ആഗ്രഹിച്ചവള്‍...........താന്‍ മനസ്സുകൊണ്ട് നോവിപ്പിച്ചവള്‍............

വയ്യ ............മരണമെന്ന ശിക്ഷകൂടി അവള്‍ക്കു നല്കാന്‍ വയ്യ .........................തനിക്കവളെ രക്ഷിക്കണം മനസ്സിന്റെ കോണില്‍ എവിടെയോ പൊതിഞ്ഞുവെച്ച സ്നേഹം അണപ്പൊട്ടി തന്റെ ശരീരത്തിന്റെ ഓരോ കോണിലും എത്തുന്നതയാള്‍ അറിഞ്ഞു .അയാളവിടെനിന്നുമിറങ്ങി ആ കാറിനെ ലക്ഷ്യമാക്കിയോടി ................
കാറിന്റെ അടുത്തുവെച്ചു സുരക്ഷൌദ്യോഗസ്തര്‍ അയാളെ തടഞ്ഞു ,അപ്പോഴേക്കും എല്ലാവരും കാറി കയറിയിരുന്നു ......സുരക്ഷ ഉദ്യോഗസ്ഥരുടെ വലയം ഭേദിച്ച് കാറിന്റെ അടുത്തെത്താനുള്ള അയാളുടെ ശ്രമങ്ങള്‍ വിഫലമാകുന്നത് കാണാമായിരുന്നു .

"ആ കാറില്‍ ബോംബു വെച്ചിട്ടുണ്ട് ............ദയവുചെയ്ത് അതെടുത്തുമാറ്റാന്‍ എന്നെ അനുവദിക്കൂ................നിയന്ത്രണം വിട്ടയാള്‍ അലറി.ഇതുകേട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ അയാളെ വട്ടം പിടിച്ചു .ജനങ്ങള്‍ നാലുപാടും ചിതറിയോടി ..............എല്ലാ ഉദ്യോഗസ്ഥരും കാറിന്റെ ചുറ്റും സുരക്ഷാവലയം തീര്‍ത്തു ,കാറില്‍ നിന്നും എല്ലാവരെയും പുറത്തിറക്കി .

 "എന്നെ വിടൂ...........ഞാന്‍ പറയുന്നത് സത്യമാണ് ............അതെടുത്തുമാറ്റാന്‍ എന്നെ അനുവദിക്കൂ .............നിമിഷങ്ങല്കകം അതുപോട്ടും ............"അയാള്‍ കരയുകയായിരുന്നു .
ശബ്ദം കേട്ടു എല്ലാരേയും പോലെ അവളും അയാളെ നോക്കി   .
ലഹരിമാരുന്നുപയോഗിച്ചു മുഖം വികൃതമായിരുന്നെങ്ങിലും താടിയും മുടിയും വളര്‍ന്നു അവ്യക്തമായിരുന്നെന്ഗ്ഗിലും അവളാ കണ്ണുകളെ തിരിച്ചറിഞ്ഞു..ആ ശബ്ദത്തെ തിരിച്ചറിഞ്ഞു .അയാളുടെ അടുത്തേക്ക് വരാനുള്ള അവളുടെ ശ്രമങ്ങള്‍ പോലീസുകാര്‍ തടഞ്ഞു . അവര്‍ അവനെ ബോംബ്‌ എടുത്തു മാറ്റാന്‍ അനുവദിക്കാന്‍  തീരുമാനിച്ചു .
അനുമതി ലഭിച്ചതും അയാള്‍ അതിവേഗത്തില്‍ കാറിന്റെ അടിയിലേക്ക് കയറി . തന്നാല്‍  കഴിയും വിധം വേഗത്തില്‍ അയാളത്‌ എടുത്തു നിര്‍വീര്യമാക്കി പോലീസിന് കൈമാറി .
 നടന്ന നാടകീയ സംഭവങ്ങളുടെ ഭയാനകത നിഴലിക്കുന്ന മുഖങ്ങള്‍ക്കു നടുവിലും അയാള്‍ സന്തോഷവാനായി കാണപ്പെട്ടു . തന്റെ എല്ലാമായ അവളെ മരണത്തില്‍ നിന്നും കരകയറ്റാന്‍ കഴിഞ്ഞതിന്റെ സന്തോഷത്താല്‍ തന്റെ കൈകളില്‍ വിലങ്ങു വീഴുന്നതും അയാളറിഞ്ഞില്ല. അവന്‍ അവളെയും അവള്‍ അവനെയും ഇമ വെട്ടാതെ നോക്കി നിന്നു .അപ്പോഴും പോലീസുകാര്‍ അവനെ അവരുടെ വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു . ആ തിരക്കിനിടയില്‍ അവന്‍റെ നെഞ്ചില്‍ പതിഞ്ഞ ലേസര്‍ ഗണ്ണിന്റെ പ്രകാശം അധികമാരും ശ്രദ്ധിച്ചിരുന്നില്ല . വിദൂരതയില്‍ നിന്നും അവന്‍റെ ജീവിതം അവസാനിപ്പിക്കാന്‍ ആരോ ഉന്നം കുറിക്കുന്നു . പോലീസിന്റെ പിടിയിലകപ്പെട്ടാല്‍ സംഘടനാ രഹസ്യങ്ങള്‍ വെളിപ്പെടുത്താനുള്ള സാധ്യതകളെ മുന്നില്‍ കണ്ടു സ്വന്തം കൂട്ടാളിയെ കുരുതികൊടുക്കാന്‍ അവനെ നിരീക്ഷിക്കുന്നവര്‍ . അവന്‍റെ നെഞ്ചില്‍ എത്ര വിദൂരതയില്‍ നിന്നും പോലും കൃത്യമായി വെടിയുതിര്‍ക്കാന്‍ കഴിയുന്ന ലേസര്‍ ഗണ്ണുമായി അവര്‍ കാത്തിരിക്കുന്നുന്ടെന്നത്  അവന്‍ മറന്നിരിക്കുമോ?  അവര്‍ക്കും സമയമെന്നത് വിലപ്പെട്ടതായിരുന്നു . ആര്‍ക്കും വേണ്ടി കാത്തു നില്‍ക്കാതെ അവര്‍ അവടെ നെഞ്ചില്‍ നിറയൊഴിച്ചു . VIP -യെ സുരക്ഷിതമായി എങ്ങോട്ടോ അതിവേഗത്തില്‍ മാറ്റി. അവള്‍ മാത്രം ഓടിയില്ല . എന്ത് ചെയ്യണം എന്നറിയാതെ രക്തത്തില്‍ വീണു പുളയുന്ന അവനെ നോക്കി നിന്നു. പക്ഷെ അവളെയും പോലീസുകാര്‍ പിടിച്ചുവലിച്ചുകൊണ്ട്‌ പോയി . ജീവനുവേണ്ടി മല്ലിടുമ്പോഴും അവന്‍ അവളെത്തന്നെ നോക്കുകയായിരുന്നു. തന്റെ ജീവന്‍ കൊടുത്തിട്ടായാലും അവളുടെ ജീവന്‍ രക്ഷിക്കനയല്ലോ എന്നാ സന്തോഷം പാതിയടഞ്ഞ ആ കണ്ണുകളില്‍ കാണാമായിരുന്നു. പോലീസിന്റെ സുരക്ഷാവല യങ്ങളെ   ഭേദിച്ച് അവന്‍റെ അടിത്തിരുന്നു ഒന്നുറക്കെ പൊട്ടിക്കരയാന്‍ അവള്‍ കൊതിച്ചു .ദൂരെ നിന്നാന്നെങ്ങിലും അവന്‍റെ ശരീരം പതുക്കെ പതുക്കെ നിശ്ചലമാകുന്നത് അവള്‍  കണ്ടു . തന്റെ കണ്ണുകളില്‍ നിന്നുതിര്‍ന്നു വീഴുന്ന ചൂടുള്ള കണ്ണുനീര്‍ ആ രംഗത്തെ അവളില്‍ നിന്നും മറച്ചു . കൈകളാല്‍ കണ്ണുനീര്‍ തുടച്ചു മാറ്റി നോക്കുമ്പോഴേക്കും അവന്‍ എന്നെന്നേക്കുമായി ഈ ലോകത്തെ വിട്ടു പോയിട്ടുണ്ടായിരുന്നു. ......
കണ്ണുകള്‍ ഇറുക്കിയടച്ചു പൊട്ടിക്കരയുമ്പോള്‍ അവനെപ്പോഴും തന്നോട് പറഞ്ഞിരുന്ന വാക്കുകള്‍ അവളില്‍ മാറ്റൊലി കൊണ്ടു  .."ഞാന്‍ നിന്നെ എന്‍റെ ജീവനെക്കാളേറെ സ്നേഹിക്കുന്നു.. "
  (ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍)

Tuesday, March 30, 2010

ഓണ്‍ലൈന്‍ ദീപികയിലെ അബദ്ധങ്ങള്‍



മൃതദേഹങ്ങള്‍ക്കും ചികിത്സ ...!!!!...കഷ്ടം........(deepika online dated 23/01/09)


 സര്‍ക്കാരും കള്ളനോട്ട് അടിക്കാന്‍ തുടങ്ങിയോ ....?? .(deepika online dated 09/09/09)

Saturday, March 27, 2010

ഇംഗ്ലീഷ് മൂട്ട കടിച്ചപ്പോള്‍....



ഞാന്‍ നഗരത്തിലെ ഒരു കോളേജില്‍ ജോലിക്ക് ചേര്‍ന്ന സമയം ...
ഇവിടെ എല്ലാരും ഭയങ്കര ഇംഗ്ലീഷ് ....തൊട്ടതിനും പിടിച്ചതിനും ഒക്കെ ഇംഗ്ലീഷ്...
ജോയിന്‍ ചെയ്തു കഴിഞ്ഞിട്ട് ഞാന്‍ വെറുതെ ക്യാമ്പസ്‌ ഒന്ന് കാണാല്ലോ എന്ന് കരുതി ചുമ്മാ നടക്കാനിറങ്ങി.. അവിടെയും ഇവിടെയും ഒക്കെയായി കുട്ടികള്‍ വര്‍ത്താനം പറയുന്നു ....ഞാന്‍ നടക്കുന്നതിനിടയില്‍ അവരുടെ സംസാരം ശ്രദ്ധിച്ചു ...ഹോ ....ഈ പിള്ളേരൊക്കെ എന്തോരിന്ഗ്ലിഷാ 
അതും പറയുന്നതോ.. ഒരുമാതിരി മാലപടക്കത്തിന് തീ പിടിച്ചപോലെയും ..കത്പിട്കട്പിടോന്നു
 
..ഇടയ്ക്കിടയ്ക്ക് അവര്‍ പോട്ടിചിരിക്കുന്നുമുണ്ട് ....തമാശ കേട്ടിട്ടാവും .
ഇംഗ്ലീഷില്‍ അവര്‍ തമാശ പറയുന്നു .....ദൈവമേ  ... -- ഇവന്മാരെയനല്ലോ ഞാന്‍ പഠിപ്പിക്കേണ്ടത് എന്നോര്‍ത്തപ്പോ എന്റെ അടിവയറ്റില്‍ നിന്നും തീ കാളി .....
എന്റെ ഇംഗ്ലീഷും ലവന്മാര്‍ പറഞ്ഞ ഇംഗ്ലീഷും തമ്മില്‍ ഞാന്‍ ഒന്ന് compare ചെയ്തു നോക്കി ..
അവിടെ നിന്നും ഓടി രക്ഷപെട്ടാലോ  എന്ന് വരെ എനിക്ക് തോന്നി .. .വരുന്നന്തു വരട്ടെ എന്ന് കരുതി ഞാന്‍ സ്റ്റാഫ്‌ റൂമിലെത്തി .....അപ്പോഴും ചിന്ത മറ്റൊന്നും ആയിരുന്നില്ല ...2 ദിവസം കഴിഞ്ഞാല്‍ ഞാന്‍ ക്ലാസ്സ്‌ എടുക്കണം ...അതിനുള്ളില്‍ english ശരിയാക്കിയെടുക്കണം എന്നൊക്കെ ഉറച്ച തീരുമാനം എടുത്തു തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനും  നോക്കി ഇങ്ങനെ ഇരിക്കുന്ന സമയം ഒരു വിളി കേട്ടു...

"സര്‍..excuse me "
ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി .
("excuse me" എന്നത് അങ്ങനെയും ഉച്ചരിക്കം എന്ന് അന്നാണ് എനിക്ക് മനസ്സിലായത് .. TV റിമോട്ടില്‍ ചാനല്‍ മാറ്റി കളിക്കുമ്പോള്‍ കാണുന്ന  HBO,Star Movies എന്നിവിടങ്ങളില്‍ ഈ ശബ്ദം ഞാന്‍ മുമ്പും കേട്ടിട്ടുണ്ട്  )         ..
അതാ ഒരു 4-5 students (2 ആണ്‍കുട്ടികള്‍ , 3 പെണ്‍കുട്ടികള്‍)  എന്‍റെ മുഖത്ത് നോക്കി സ്റ്റാഫ്‌ റൂമിന്റെ വാതിക്കല്‍ നില്‍ക്കുന്നു..
"എസ്....come inside"
വല്യ കുഴപ്പമില്ലാതെ ഞാന്‍ പറഞ്ഞൊപ്പിച്ചു ....
അവര്‍ സ്റ്റാഫ്‌ റൂമിന്റെ വാതിലില്‍ നിന്നും എന്‍റെ സീറ്റ്‌ ലക്ഷ്യമാക്കി നടന്നടുക്കുന്നു ..ഈ സമയം എന്‍റെ ഹൃദയമിടിപ്പ്‌ കൂടി .
"ഈശ്വരാ.. ഇവരെന്തിനായിരിക്കും വരുന്നത് ... എന്താണ് പറയാന്‍ പോവുന്നത് ....എന്തേലും പറഞ്ഞാല്‍ അത് ഇംഗ്ലീഷില്‍ ആയിരിക്കും അത് ഉറപ്പാണ്‌ ..കാരണം അവരുടെ ഡ്രസ്സ്‌ അങ്ങനത്തെ ആണ്‌..ആണ്‍-പെന്‍ ഭേദമന്യേ "കുനിഞ്ഞാല്‍ കീറുന്ന" ജീന്‍സും ,T -ഷര്‍ട്ടും ..ഇങ്ങനെ ഡ്രസ്സ്‌ ചെയ്യുന്നവര്‍ എന്തായാലും ഇംഗ്ലീഷ്  മാത്രമേ പറയു .....എന്‍റെ സീറ്റ്‌ സ്റ്റാഫ്‌ റൂമില്‍ കുറെ കൂടെ ദൂരെ ആയിരുന്നെങ്ങില്‍ എന്ന് ഞാന്‍ ആശിച്ചു പോയ നിമിഷം ... "
അവര്‍ അടുത്തെത്തി കഴിഞ്ഞു ...
എന്‍റെ സീറ്റ്‌ നു ചുറ്റുമായി അവര്‍ നിന്നു...
അതില്‍ ഒരു ആജാനുബാഹു ഉണ്ടാരുന്നു ...അമിതാബ് ബച്ചന്‍ കാല് തൊട്ടു തൊഴും അവനെ കണ്ടാല്‍ ...നീളം മാത്രമല്ല ..നല്ല വീതീം ...എന്തായാലും അവന്റെ ജീന്‍സിന്റെ ഷേപ്പ് എനിക്ക് നല്ല ഓര്‍മയുണ്ട് ...അക്ഷരാര്തത്ത്തില്‍ അതൊരു ചോര്‍പ്പ് പോലെ ആയിരുന്നു   ...


ലവന്‍ കുറച്ചു മുന്നോട്ടു വന്നിട്ട് ഒരു ചോദ്യം
" Sir..Are you Mr. Paramu Sir"
"നോ" എന്ന് പറഞ്ഞാലോ എന്ന് ഞാന്‍ ശരിക്കും ആലോചിച്ചതാണ് ....അത് മോശമല്ലേ ....അതുകൊണ്ട് പറഞ്ഞില്ല ..
"എസ്...ടെല്‍ മി "
"Sir . HOD told that hereafter you will be our class in-charge."
ഏതോ  ഹോളിവുഡ് സിനിമേടെ ഡബ്ബിംഗ് ചെയ്യുന്നപോലെ ആ ഹിടുംബന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു...
".....ya..i will be your class in-charge." (ya എന്ന് ഉപയോഗിച്ചാല്‍ നമ്മുടെ english അപാരം ആണ് എന്ന് മറ്റുള്ളവര്‍ കരുതും എന്നായിരുന്നു എന്‍റെ അന്നുള്ള വിചാരം )
വേറെ എന്തെങ്ങിലും  ഒക്കെ പറയണമെന്നുണ്ടാരുന്നു. പക്ഷെ ഞാന്‍ റിസ്ക്‌ എടുത്തില്ല .
"Sir..we came to inform you about one issue in our class. There are lot of  'ടെര്മിട്സ് ' in our classroom chairs. it's too difficult to sit there..please do something sir"
ഇത് പറഞ്ഞു തീര്‍ത്തിട്ടു അവരെല്ലാം എന്‍റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
ഞാന്‍ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല....കാരണം എന്താന്നോ ....ലവന്‍ പറഞ്ഞ എല്ലാം മനസ്സിലായി ..

.ഒന്നൊഴിച്ച് ..ആ  'lot ഓഫ്' കഴിഞ്ഞു പറഞ്ഞത് ..."ടെ" എന്ന് കേട്ടു ..പിന്നെ 'സ് സ്' എന്നുള്ള കുറച്ചു സാധനങ്ങളും കേട്ടു ..
.വല്ല ഇംഗ്ലീഷ് മീഡിയത്തിലും പഠിച്ചാല്‍ മതിയാരുന്നു.. ഞാന്‍ എല്ലാ ദൈവങ്ങളേം വിളിച്ചു..  അതെന്താ അവന്‍ പറഞ്ഞത് ..ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി ..കസേരകളില്‍ എന്തോ ഒരു സാധനം ഉണ്ട് ..അതുകൊണ്ട് അവര്‍ക്ക് ശരിക്കിരിക്കാന്‍ പറ്റുന്നില്ല...ആ സാധനം കൂര്‍ത്ത ആണി വല്ലോം ആയിരിക്കുമോ ...ഇനി മൂട്ട ആയിരിക്കുമോ ..ഇങ്ങനെ പലവിധ ചിന്തകള്‍ എന്‍റെ മനസ്സില്‍ കൂടി പോയി  ..ഇതുങ്ങള് ഒന്ന് പോയിരുന്നെങ്ങില്‍ അറിയാവുന്ന സ്പെല്ലിംഗ് വെച്ച് എങ്ങേനെലും സെര്‍ച്ച്‌ ചെയ്തു meaning കണ്ടുപിടിക്കാമായിരുന്നു ... അവര്‍ പോകുന്നുമില്ല .....
എന്തായാലും ഇതൊന്നും വെളിയില്‍ കാണിക്കാതെ ഞാന്‍ ഗമയില്‍ തന്നെ പറഞ്ഞു ..
"ok..i will inform to office ..they will check"    .
'ഓക്കേ സര്‍ ' എന്ന് പറഞ്ഞിട്ട് എല്ലാരും പിരിഞ്ഞു പോയി ....
അവര്‍ പോയ ഉടന്‍ തന്നെ ഞാന്‍ എന്തൊക്കെയോ സ്പെല്ലിംഗ് വെച്ച് dictionary-il സെര്‍ച്ച്‌ ചെയ്യാന്‍ തുടങ്ങി..
ആ വാക്ക് ശരിക്ക് കേട്ടുപോലുമില്ല ....പിന്നെങ്ങനെ ശരിക്കുള്ള  സ്പെല്ലിംഗ് അറിയും ...
"termorous,tumerous...' അങ്ങനെ പല പല സ്പെല്ലിംഗ് -കള്‍ ഞാന്‍ നോക്കി..
പത്താം ക്ലാസ്സ്‌ കഴിഞ്ഞു നേരിട്ട് ഡിപ്ലോമ ക്ക് പോകാതെ പ്ലസ്‌ ടു പഠിക്കാന്‍ പോയിരുന്ണേല്‍ കുറച്ചു കൂടി ഇംഗ്ലീഷ് വാക്കുകള്‍ പരിചയം വന്നേനെ എന്ന് ഞാന്‍ ചിന്തിച്ചു ...
എന്തായാലും ഞാന്‍ അത് എന്താണെന്നു പെട്ടെന്ന് കണ്ടു പിടിച്ചേ പറ്റു..എന്നിട് ഓഫീസില്‍ പറയണം ....
ആരോടും ചോദിക്കാനും പറ്റില്ല ..മാനം പോകും..
അവസാനം ഗൂഗിള്‍ ന്റെ സഹായം തേടി ...എന്തൊക്കെയോ ടൈപ്പ് ചെയ്തു..സെര്‍ച്ച്‌ ചെയ്തു ..
അവസാനം അത് എനിക്ക് മനസ്സിലായി.."TERMITES'' ...നമ്മുടെ 'ചിതല്‍' ...ചിത്രങ്ങള്‍ സഹിതം ഞാന്‍ കണ്ടു .
ജീവിതം തിരിച്ചു കിട്ടിയ സന്തോഷം തോന്നി എനിക്ക് അപ്പോള്‍ ....പെട്ടെന്ന് തന്നെ ഓഫീസില്‍ പോയി ഒരു സര്‍ നോട് കാര്യം പറഞ്ഞു..ഇംഗ്ലീഷില്‍ തന്നെയാണ് ഞാന്‍ പറഞ്ഞത് ..ആ സര്‍ നു പെട്ടെന്ന് തന്നെ കാര്യം മനസ്സിലായി. ....ഞാന്‍ ഒന്നുമല്ല എന്ന് എനിക്കപ്പോള്‍  തോന്നി ..ഞാന്‍ സ്റ്റാഫ്‌ റൂമിലേക്ക്‌ തിരിച്ചു നടന്നു .....എന്‍റെ കുട്ടികളെ ഞാന്‍ എന്തായാലും ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ചേര്‍ക്കു എന്ന തീരുമാനത്തോടെ..
  (ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍)

Wednesday, March 24, 2010

പ്രാര്‍ത്ഥന എന്നും നിനക്കായ്‌ മാത്രം

എന്നുള്ളില്‍ പൂക്കുന്ന സുന്ദര പുഷ്പങ്ങള്‍ക്കെന്നും 
നിന്‍ ഗന്ധമായിരുന്നു
എന്‍ കൈയാല്‍ തീര്‍ക്കുന്ന ചിത്രങ്ങള്‍ക്കൊക്കെയും 

നിന്‍ മുഖ ഛയയും    ആയിരുന്നു
എങ്കിലും എന്തെ നീ വന്നതില്ല
എന്‍റെ ജീവന്‍റെ താളമായ് തീരുവാനായ്


കാലം കഴുത്ത
ത്തിട്ടോരെന്‍  സ്വപ്‌നങ്ങള്‍
കോര്‍ത്തു വെച്ചു   ഞാനെന്‍ ഹൃത്തടത്തില്‍
പ്രാണ
ന്‍റെ     ചില്ലകള്‍ ഊര്‍ന്നു  വീഴുമ്പോഴും
പ്രാര്‍ത്ഥന എന്നും നിനക്കായ്‌ മാത്രം


പാതിയില്‍ കൈ വിട്ടു പോകുന്ന നേരത്തും
പ്രേമം ഞാന്‍ കണ്ടു   നിന്‍ കണ്ണുകളില്‍
ഇറുകി അട
ഞ്ഞൊരാ  കണ്ണില്‍ നിന്നായിരം
നിറമുള്ള മോഹങ്ങള്‍ വീണുടഞ്ഞു

Friday, March 19, 2010

School days are really funny....

 
 
അവനു വേറെ വഴിയില്ലാരുന്നു .....ചത്തു കളയുന്നതാ ഇതില്‍ ഭേദം എന്ന് അവനു തോന്നിയതില്‍ ഒരു തെറ്റുമില്ല അല്ലെ ....എന്നാലും അവന്‍ തൂങ്ങി മരിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലം കൊള്ളാം......
----------------------------------------------------------------

ഞാന്‍ അവനെ കുറ്റം പറയില്ല .....അവന്‍ നന്നായി expand ചെയ്തിട്ടുണ്ട് .....

ഇവനൊക്കെ വളര്‍ന്നു വന്നാല്‍ നമ്മുടെ ഇന്ത്യ എവിടെയെത്തും ...ഹോ ....ആലോചിക്കാന്‍ വയ്യ ....
----------------------------------------------------------

എത്ര പെട്ടെന്ന് അവന്‍ ആന്‍സര്‍ കണ്ടു പിടിച്ചു ....അതാണ് പീറ്റര്‍ ....കണ്ണും പൂട്ടിയുള്ള വെട്ടാരുന്നു.ഭാവിയില്‍ അവന്‍ ഒരു quotation ടീമിന്റെ തലവന്‍ ആകും ....


------------------------------------------



"x" അവിടെത്തന്നെ ഉണ്ട് ...അത് പീറ്റര്‍ നമുക്ക് അടയാളപ്പെടുത്തി കാണിച്ചു തരികയാണ് .......ആ അവനോടു എന്ത് പറയാനാണ് ....ചോദ്യം ചോദിച്ച നമ്മള്‍ മണ്ടന്മാര്‍ ......കലികാലം ...അല്ലാതെന്തു പറയാന്‍ ....

Thursday, March 18, 2010

സുഗുണന്‍ നിഷ്കളങ്കനാണ് , നിര്‍മലനാണ്..അന്നും ഇന്നും    
 -----------------------------------------------------------------------

 .....കഥാനായകന്‍  സുഗുണന്‍ ഒരു പാവമാണ്...പരമ ശുദ്ധനാണ് ..നിഷ്കളങ്കനാണ് ....
പക്ഷെ ഒരു കുഴപ്പം മാത്രം ...പുള്ളിക്കാരനും ഫോണും തമ്മില്‍ ചേരില്ല ..മനസ്സിലായില്ല അല്ലെ.. .വ്യക്തമാക്കാം  ....
ഫോണുമായി ബന്ധപ്പെട്ടു ടിയാന്‍ എന്ത് ചെയ്താലും അത് ശുദ്ധ മണ്ടത്തരത്തിലെ കലാശിക്കൂ      ....
 .
നമ്മുടെ സുഗുണനെ വളരെ കാലത്തിനു ശേഷം ഒരു ദിവസം ഒരു സുഹൃത്ത് ലാന്‍ഡ്‌ ഫോണില്‍ വിളിച്ചു ....
ആ സുഹൃത്ത്‌ വളരെ കാര്യമായി സംസാരിച്ചു... സുഗുണനും വിട്ടുകൊടുത്തില്ല ....തകര്‍ത്തു കൊടുത്തു ....ഇപ്പൊ അവരിട്ടിരിക്കുന്ന ......വസ്ത്രങ്ങളുടെ വരെ നിറങ്ങള്‍ വരെ അവര്‍ ഷെയര്‍ ചെയ്തു...ഹോ ..എന്തൊരു സ്നേഹം..അല്ലെ...വരട്ടെ ..കഥ തീര്‍ന്നില്ല
സുഗുണന്‍ തന്റെ സ്നേഹത്തിന്റെ ആഴം കുടുതല്‍ പ്രകടിപ്പിക്കാന്‍ സുഹൃത്തിനോട്‌ അവന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചു...
അവനും സന്തോഷമായി ....ഇങ്ങനൊരു സുഹൃത്തിനെ കിട്ടിയതിനു ഞാന്‍ പുണ്യം ചെയ്യണം ...എന്നൊക്കെ മനസ്സില്‍ വിചാരിച്ചു പാവം നമ്പര്‍ കൊടുത്തു
"ഇതാ എന്റെ നമ്പര്‍ നോട്ട് ചെയ്തോളു ....9840345678"

"ഹോ ...ഇത്രേം സ്പീഡില്‍ പറയാതെടാ ..ഞാനൊന്നു നോട്ട് ചെയ്യട്ടെ ..".എന്ന് പറഞ്ഞു സുഗുണന്‍ പേനയും പേപ്പറും തപ്പാന്‍ തുടങ്ങി ...
നിര്‍ഭാഗ്യമെന്നു പറയട്ടെ......സുഗുണന്‍ തപ്പാന്‍ തുടങ്ങിയതും കറന്റ്‌ പോയതും ഒരുമിച്ചായിരുന്നു .....
സുഗുണന്‍ ഇരുട്ടിലായി.. ആകെ കുളമായി.. നമ്മുടെ   നിഷ്കളങ്കനായ സുഗുണന്‍ കുറച്ചൊക്കെ പരത്തി നോക്കി ....മെഴുകുതിരിയും തീപ്പെട്ടിയും ...ഒന്നും തടഞ്ഞില്ല .....
"ആ പോട്ടെ ..തല്‍കാലം അഡ്ജസ്റ്റ് ചെയ്യാം " എന്ന് മനസ്സില്‍ വിചാരിച്ചു പേനയും പേപ്പറും കിട്ടി എന്നാ വ്യാജേന സുഹൃത്തിനോട് പറഞ്ഞു ...
" ആ ..നമ്പര്‍ പറഞ്ജോടാ  ..ഞാന്‍ എഴുതട്ടെ "
ഇത് പറയുമ്പോ സുഗുണന്റെ കയില്‍ പേനയും ഇല്ല ഒരു തുണ്ട് പേപ്പര്‍ പോലും ഇല്ല ...ചുറ്റും കൂരിരുട്ടു മാത്രം ...
സുഗുണന് സുഹൃത്തിനോട് സത്യം പറയാമായിരുന്നു... പക്ഷെ ..നിഷ്കളങ്കന്‍ പറഞ്ഞില്ല
സുഹൃത്ത് നമ്പര്‍ പറയാന്‍  തുടങ്ങി
" 9840345678....എഴുതിയോ "
"ഇല്ലെട....9840......."
നമ്മുടെ നിര്‍മലന്‍ സുഗുണന്‍ അഭിനയിക്കുകയാണ് ..എഴുതുന്നപോലെ ...എഴുതാനുള്ള ടൈം ഗാപ് ഒക്കെ സംസാരത്തില്‍ കൊടുക്കുന്നുണ്ട്  ..
"എഴുതിയോ" ...
"ആ എഴുതി ...ബാക്കി നമ്പര്‍ പറ... "‌
( സുഗുണന്‍ "എഴുതി" എന്ന് ആധികാരികം ആയിട്ട് പറയുകയാണ് ....പാവം ആ സുഹൃത്ത്‌ )
അയാള്‍ ബാക്കി നമ്പറും പറഞ്ഞു കൊടുത്തു ...ഓരോ നമ്പര്‍ പറയുമ്പോഴും സുഗുണന്റെ echo ഉം ഉണ്ടാരുന്നു ...എഴുതുന്നുണ്ട് എന്ന് സുഹൃത്തിന് തോന്നാന്‍ ...
അവസാനം സുഹൃത്ത്‌ വീണ്ടും ചോദിച്ചു " എടാ നീ മുഴുവന്‍ എഴുതിയോ "
"പിന്നില്ലാതെ ...ഫുള്‍ എഴുതി "..സുഗുണന്‍ ഉറപ്പിച്ചു

വീണ്ടും അവര്‍ പഴയ കഥകള്‍ ഒക്കെ പറഞ്ഞു ..കുറെ ചിരിച്ചു ....ഇരുട്ടില്‍ സുഗുണന്റെ  ചിരി മാറ്റൊലി കൊണ്ടു...
സുഹൃത്തിനെ പറ്റിച്ച സന്തോഷം കൊണ്ടു ചിരി ഉച്ചത്തിലായിരുന്നു
കുറെ നേരമായി ....
സുഹൃത്തിനു എവിടെയോ പോകാന്‍ സമയം ആയി ....
"എന്നാല്‍ സുഗുണാ...ശെരി.. ഞാന്‍ പിന്നെ വിളിക്കാം...എന്നേം വിളിക്കണം "
"പിന്നെന്താ  ...വിളിക്കാതിരിക്കുമോ   ..നീ എന്റെ ജീവനല്ലേ ?" സുഗുണന്‍ ഒട്ടും കുറക്കാന്‍ പോയില്ല ...ചിരിച്ചുകൊണ്ട് തന്നെ തട്ടിവിട്ടു
"നീയെന്നാല്‍ ആ എഴുതിയ നമ്പര്‍ ഒന്നുകൂടി വായിച്ചേ..ശെരിയാണോ  എന്ന് നോക്കട്ടെ .."  
സുഗുനറെ മനസ്സില്‍ ഇടിത്തീ പോലെ ആയി ഈ ചോദ്യം ...മുഖത്തെ ചിരി 'ട്ടപ്പേ' ന്നു മാഞ്ഞു ..
"ഈശ്വര ...കുടുങ്ങി ...എല്ലാം പോയി ..."
അവന്‍ ഇങ്ങനെ ചോദിക്കും എന്ന് സ്വപ്നത്തില്‍ പോലും സുഗുണന്‍ കരുതിയില്ല ...
പക്ഷെ സുഹൃത്ത്‌ വിട്ടില്ല..
" അതൊക്കെ എഴുതിയിട്ടുന്ടെന്നെ ....എന്തിനാ പിന്നേം വായിക്കുന്നേ ?..." സുഗുണന്‍ രക്ഷ പെടാനുള്ള പഴുതുകള്‍  തേടി തുടങ്ങി ..
പക്ഷെ സുഹൃത്ത്‌ വിട്ടില്ല.. ....ഉടുമ്പ് പിടിക്കുന്ന പോലെ പിടിച്ചു
സുഗുണന്‍ വിയര്‍ത്തു ...".ഇത് ...മറ്റതു  ചവിട്ടിയ പോലെ ആയല്ലോ" എന്ന്  മനസ്സില്‍ കരുതി ...  അവസാനം  കണ്ണും പൂട്ടി സുഗുണന്‍ സത്യം പറഞ്ഞു .....സംഭവം കേട്ടപ്പോള്‍ അങ്ങേ അറ്റത്തുനിന്നും സുഹൃത്ത് ദേഷ്യത്തോടെ  ഫോണ്‍ കട്ട്‌ ചെയ്തു..
സുഹൃത്ത്‌ നമ്മുടെ പാവം സുഗുണനെ വെറുത്തു എന്ന് വേണം കരുതാന്‍ ...അല്ലെങ്കില്‍ ആ സുഹൃത്ത് സുഗുണനെ വീണ്ടും വിളിച്ചിരുന്നെനെ ....
പക്ഷെ ....സുഗുണന്‍ നിഷ്കലങ്കനാണ് , നിര്‍മലനാണ്..അന്നും ഇന്നും

Wednesday, March 10, 2010

ജോമോന്‍റെ അബദ്ധം

-------------------------------------------------
ഞങ്ങള്‍ കുറച്ചുപേര്‍ ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി നോക്കി വരികയായിരുന്നു. ഞങ്ങളുടെ ബോസ്സിനെ പറ്റി പറഞ്ഞാല്‍ ഒത്തിരി ഉണ്ട് .....പുള്ളിക്കാരന്‍ ഭയങ്കര strict ആണ്... അതുകൊണ്ട് തന്നെ എല്ലാര്ക്കും കുറച്ചു ഭയം ഉള്ളിലുണ്ട് എന്നതാണ് സത്യം ....തിരുവായ്ക്ക് എതിര്‍ വാ ഇല്ലാത്ത അവസ്ഥ.  പുള്ളിക്കാരന്‍ പറയുന്ന തീരെ നിലവാരം ഇല്ലാത്ത അവിഞ്ഞ തമാശകള്‍ കേട്ട് ചിരിക്കേണ്ട ഗതികേട് ഞങ്ങള്‍ക്ക് വന്നു.. തമാശകള്‍ മാത്രമല്ല ...എന്ത് മണ്ടത്തരം പറഞ്ഞാലും തല കുലുക്കി സമ്മതിക്കേണ്ടി വരുന്ന അവസ്ഥ ..
(പുള്ളിടെ മണ്ടത്തരത്തിന് ഒരു eg;      ഭാഗവതം വായിക്കുന്ന ആളാണ് ഭാഗവതര്‍ .......എങ്ങനെ ഉണ്ട് ..ഇതാണ് range )
..പുള്ളി പറയുന്ന മണ്ടത്തരങ്ങല്കും ഹൃദയഭേടഗമായ തമാശക്കും ഞങ്ങള്‍ മത്സരിച്ചു ചിരിക്കുമായിരുന്നു.....തെറ്റിദ്ധരിക്കേണ്ട ...ചിരിവന്നിട്ടൊന്നും അല്ല....പുള്ളിക്കാരന്റെ പ്രീതി സമ്പാദിക്കുക എന്നതാണ് ലക്‌ഷ്യം ..ആരേലും ചിരിക്കുന്നില്ല എന്ന് കണ്ടാല്‍ പുള്ളി അയാളെ indirect ആയിട്ട് ചീത്ത പറയുമായിരുന്നു ..അതുകൊണ്ട് ആരും risk എടുത്തിരുന്നില്ല...

അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം ....
ഞങ്ങള്‍ എല്ലാവരും ബോസ്സിന്‍റെ കാബിനില്‍ നില്‍ക്കുന്ന സമയം ....
പതിവുപോലെ ബോസ്സ് ഞങ്ങളോട് വളരെ കഷ്ടപ്പെട്ട് തമാശകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു...
ഞങ്ങള്‍ വളരെ കഷ്ടപ്പെട്ട് ചിരിച്ചുകൊണ്ടിരിക്കുന്നു .....
പെട്ടെന്ന്  എന്തോ ഓര്‍ത്തിട്ടു ബോസ്സ് ടേബിള്‍ മുഴുവന്‍ എന്തോ തപ്പാന്‍ തുടങ്ങി ....
ഞങ്ങള്‍ക്ക് ടെന്‍ഷന്‍ ആയിത്തുടങ്ങി..
എന്ത് ചെയ്യണം എന്നറിയില്ല...ബോസ്സിനെ സഹായിക്കണോ ...അതോ ചുമ്മാ നിന്നാല്‍ മതിയോ...
പല പല ചിന്തകള്‍ ഞങ്ങളുടെ മനസ്സില്‍ കൂടെ മിന്നി മറഞ്ഞു..ആകപ്പാടെ സൈലെന്‍സ് ....
എല്ലാവരും പരസ്പരം നോക്കുന്നുണ്ട്...സംസാരിക്കാന്‍ ധൈര്യം പോര...പുള്ളി ചൂടായാലോ ....
ഇങ്ങനെ എന്ത് ചെയ്യണം എന്ന് ആലോചിച്ചു നില്‍കുംപോളാണ് ഞാന്ങ്ങലിലോരാളായ  നമ്മുടെ കഥാ നായകന്‍ 'ജോമോന്‍'
മുന്നോട്ടു പോയി ബോസ്സിന്‍റെ ടേബിളില്‍ തിരയാന്‍ തുടങ്ങി ....
 ഞങ്ങള്‍ പരസ്പരം നോക്കി...
'ലവന്‍ എന്താണ് തിരയുന്നത് '  എന്ന അര്‍ത്ഥത്തില്‍ ഞങ്ങള്‍ കണ്ണ് മിഴിച്ചു ....ബോസ്സിന്‍റെ പ്രീതി കൂടുതല്‍ കിട്ടാനുള്ള ശ്രമം ആണെന്ന് എല്ലാര്ക്കും മനസ്സിലായി .....എന്നാലും ......
ബോസ്സ് എന്താ തപ്പുന്നതെന്ന് പറഞ്ഞിട്ടില്ല. ..പിന്നെ ഇവന്‍ എന്ത് കോപ്പാണ് തപ്പുന്നത്... എല്ലാരും നിന്ന നിപ്പില്‍ നില്‍കുകയാണ്‌ ...എന്താണ് കാണാതെ പോയത് എന്ന് ലവന് എങ്ങനെ അറിയാം ...എന്തായാലും ബോസ്സും അവനും കൂടി മരണ തപ്പല്‍ ആണ് ....

ബോസ്സ് എന്താണ് ഒന്നും മിണ്ടാത്തത് ...ഞാന്‍ മനസ്സില്‍ ചിന്തിച്ചു
എന്താണ് തപ്പുന്നത് എന്ന് ബോസ്സ് എന്ത് കൊണ്ടാണ് ലവനോട് ചോദിക്കാത്തത്..
പക്ഷെ ഇടയ്ക്കിടയ്ക്ക് പുള്ളികാരന്‍ ജോമോനെ നോക്കുന്നുണ്ടാരുന്നു...എന്തോ ചോദിയ്ക്കാന്‍ വരുന്നപോലെ തോന്നുമെങ്ങിലും ഒന്നും ചോദിച്ചിരുന്നില്ല ...

 ലവന്‍ നിര്‍ത്തുന്ന മട്ടില്ല...ഭയങ്കര തപ്പലാണ് ....ടേബിള്‍ കഴിഞ്ഞിട്ട് അടുത്തുള്ള ഷെല്‍ഫ് ഉം അവന്‍ തപ്പാന്‍ തുടങ്ങി...
പുള്ളി അതും കാണുന്നുണ്ടായിരുന്നു.. അപ്പോഴും ഇവന്‍ എന്താണ് തപ്പുന്നത് എന്ന് ഞങ്ങള്‍ ആലോചിച്ചുകൊണ്ടിരുന്നു ....
അപ്പോളതാ നമ്മുടെ ജോമോന്‍ ഓരോ പുസ്തകങ്ങള്‍ ആയിട്ടെടുത്തു അതിനിടയില്‍ ഉണ്ടോ എന്ന് മറിച്ചു നോക്കാന്‍ തുടങ്ങി ...
ഇതു കണ്ടപ്പോള്‍ നമ്മുടെ ബോസ്സിന് പിടിച്ചു നിക്കാന്‍ പറ്റിയില്ല...
സര്‍വ ശക്തിയും എടുത്തു ദേഷ്യത്തോടെ നല്ല sound il പുള്ളിക്കാരന്‍ ജോമോനോട് ചോദിച്ചു .....
'എടൊ ...താന്‍ കുറെ നേരമായല്ലോ തപ്പുന്നു ...എന്ത് കോപ്പാ പുസ്തകത്തില്‍ തപ്പുന്നത് ?'

ഈ ചോദ്യം കേട്ടപ്പോ ഞങ്ങള്‍ക്ക് ചിരി അടക്കാന്‍ പറ്റിയില്ല..
അത്രേം നേരം പിടിച്ചു വച്ചിരുന്ന ചിരി ഞങ്ങളെല്ലാവരും എടുത്തു പുറത്തു വിട്ടു
ബോസ്സ് എന്ത് വിചാരിക്കും എന്ന് ഞങ്ങള്‍ വിചാരിച്ചേ ഇല്ല...
അത്രയ്ക്ക് ഭയങ്ങരമായിരുന്നു പുള്ളിക്കാരന്റെ ആ ചോദ്യം ...
ഞങ്ങള്‍ വളരെ നേരമായി ചോദിക്കണം എന്ന് വിചാരിച്ചിരുന്ന അതെ ചോദ്യം ....

ബോസ്സ് ആ ചോദ്യം ചോദിച്ചിട്ട് വളരെ ക്രുരമായി തന്നെ ജോമോനെ നോക്കി നിന്നു...മറുപടിക്കായി..
ഞങ്ങളുടെ ചിരി ആ ദേഷ്യത്തില്‍  പുള്ളി കേട്ടില്ല എന്ന് തോന്നുന്നു ....ഭാഗ്യം
എന്തായാലും ഞങ്ങളും അവന്റെ ഉത്തരത്തിന് വേണ്ടി കാതോര്‍ത്തിരുന്നു ...

 അവന്റെ ചുണ്ടുകള്‍ പേടിയോടെ വിറക്കാന്‍ തുടങ്ങി..
"അല്ല ....സര്‍ തപ്പിയപ്പോ ..ഞാനും..."
"തനിക്കു വല്ല വട്ടും ഉണ്ടോ..." ബോസ്സിന്‍റെ ഈ ചോദ്യം ഞങ്ങള്‍ ശെരിക്കും ആഘോഷിച്ചു ....

 "ലാപ്ടോപിന്റെ charger പുസ്തകത്തിനകത്ത് തപ്പുന്ന ലോകത്തെ ആദ്യ വ്യക്തിയായിരിക്കും  താന്‍ " ഇതും കൂടി കേട്ടപ്പോ ഞങ്ങള്‍ക്ക് കണ്ട്രോള്‍ പോയി എന്ന് പ്രത്യേകം പറയേണ്ടല്ലോ..അപ്പോള്‍ ജോമോന്‍റെ മുഖം ഒന്ന് കനെണ്ടാതാരുന്നു ..അത് എഴുതി ഫലിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല .....ക്ഷമിക്കണം ...  

"കുറെ വട്ടു പിടിച്ചവരെയാണല്ലോ എനിക്ക് ജോലിക്കാരായി കിട്ടിയത്...ഗെറ്റ് ഔട്ട്‌ ഫ്രം ഹിയര്‍ .." എന്ന് പറഞ്ഞു   ബോസ്സ് തലയ്ക്കു കയ്യും കൊടുത്തു ഇരുന്നു....

റൂമില്‍ നിന്നും പുറത്തേക്കു പോകുമ്പോഴും ഞങ്ങളെല്ലാം ജോമോന്‍റെ മുഖത്തുനോക്കി പോട്ടിചിരിക്കുന്നുന്ടരുന്നു .....

'വെളുക്കാന്‍ തേച്ചത് പാണ്ടായി ' എന്ന് അവന്റെ മുഖം പറയുന്നുണ്ടായിരുന്നു

LinkWithin

Related Posts with Thumbnails